ISRO VSSC Kerala Recruitment 2022: Apply Offline for 315 Trade Apprentice Vacancies

ISRO VSSC Kerala Recruitment 2022


കേന്ദ്രസർക്കാരിനു കീഴിലുള്ള വിക്രം സാരാഭായി സ്പേസ് സെന്റർ (VSSC) വിവിധ ട്രേഡ് അപ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. നമ്മുടെ സംസ്ഥാനമായ കേരളത്തിലാണ് മുഴുവൻ ഒഴിവുകളും ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഏപ്രിൽ 4 അപേക്ഷകൾ സമർപ്പിക്കാനുള്ള അവസരമുണ്ട്. ഈ റിക്രൂട്ട്മെന്റ് മായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം, തുടങ്ങിയ കൂടുതൽ വിവരങ്ങൾ താഴെ നൽകുന്നു.


 Vacancy Details

വിക്രം സാരാഭായി സ്പേസ് സെന്റർ വിവിധ തസ്തികകളിലായി 315 ഓളം ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കേരളത്തിലെ തിരുവനന്തപുരം ജില്ലയിലാണ് മുഴുവൻ ഒഴിവുകളും ഉള്ളത്.

  • ഇലക്ട്രോണിക് മെക്കാനിക്: 40
  • ഫിറ്റർ: 47
  • ടർണർ: 20
  • മെക്കാനിക്ക് റഫ്രിജറേറ്റർ & AC: 18
  • മെഷീനിസ്റ്റ്: 20
  • മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ: 10
  • ഇലക്ട്രീഷ്യൻ: 10
  • ഇലക്ട്രോ പ്ലേറ്റർ: 04
  • PASAA: 50
  • വെൽഡർ (ഗ്യാസ് & ഇലക്ട്രിക്): 06
  • ഡീസൽ മെക്കാനിക്: 10
  • പ്ലംബർ: 11
  • ഫൗഡ്രിമാൻ: 03
  • ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ): 28
  • ലാബ് അസിസ്റ്റന്റ്: 20


Age Limit Details

ജനറൽ വിഭാഗക്കാർക്ക് അപേക്ഷിക്കാനുള്ള ഉയർന്ന പ്രായപരിധി 30 വയസ്സ് വരെയാണ്. ഒബിസി വിഭാഗക്കാർക്ക് 33 വയസ്സ് വരെയും 35 വയസ്സ് വരെയുള്ള പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്കും അപേക്ഷ നൽകാം. മറ്റുള്ള സംവരണ വിഭാഗക്കാർക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

Educational Qualifications

ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം
ലാബ് അസിസ്റ്റന്റ്: ക്ലാസ് ബിഎസ്സി കെമിസ്ട്രി. ഉപ വിഷയങ്ങളായി ഫിസിക്സ്/ കെമിസ്ട്രി/ ഗണിതം പഠിച്ചിരിക്കണം

Salary Details

  • ഇലക്ട്രോണിക് മെക്കാനിക്: 8050/-
  • ഫിറ്റർ: 8050/-
  • ടർണർ: 8050/-
  • മെക്കാനിക്ക് റഫ്രിജറേറ്റർ & AC: 8050/-
  • മെഷീനിസ്റ്റ്: 8050/-
  • മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ: 8050/-
  • ഇലക്ട്രീഷ്യൻ: 8050/-
  • ഇലക്ട്രോ പ്ലേറ്റർ: 8050/-
  • PASAA: 7700/-
  • വെൽഡർ (ഗ്യാസ് & ഇലക്ട്രിക്): 7700/-
  • ഡീസൽ മെക്കാനിക്: 7700/-
  • പ്ലംബർ: 7700/-
  • ഫൗഡ്രിമാൻ: 7700/-
  • ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ): 8050/-
  • ലാബ് അസിസ്റ്റന്റ്: 9,000/-


How to Apply?

  • വിക്രം സാരാഭായി സ്പേസ് സെന്റർ ഒഴിവുകളിലേക്ക് തപാൽ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. അപേക്ഷകൾ 2012 ഏപ്രിൽ 4ന് മുൻപ് എത്തുന്ന വിധത്തിൽ അയക്കേണ്ടതാണ്.
  • യോഗ്യതയുള്ളവരും താൽപര്യമുള്ളവരുമായ ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക
  • അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുത്തു പൂരിപ്പിക്കുക
  • പൂരിപ്പിച്ച അപേക്ഷയോടൊപ്പം ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്നസർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കാര്യം നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.

Sr.Administrative Officer, Recruitment and Review Section, VSSC, Thiruvananthapuram - 695 022

  • അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "Application for the post of----" എന്ന് രേഖപ്പെടുത്തുക
  • അപേക്ഷിക്കുന്നതിനു മുൻപ് നിർബന്ധമായും താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു വായിച്ച് നോക്കേണ്ടതാണ്
Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post

News

Breaking Posts