Air India Latest Cabin Crew Recruitment 2022 | എയർപോർട്ട് ജോലികൾ | Central govt job

Air India Latest Cabin Crew Recruitment 2022


എയർപോർട്ട് ജോലികൾ തിരയുന്നവർക്ക് സൗത്ത് ഇന്ത്യയിലെ  വിവിധ എയർപോർട്ടുകളിൽ ക്യാബിൻ ക്രൂ ട്രെയിനി തസ്തികകളിൽ അവസരമുണ്ട്. കണ്ണൂർ, കോഴിക്കോട്, ട്രിച്ചി തുടങ്ങിയ എയർപോർട്ടുകളിൽ ആണ് ഒഴിവുകൾ ഉള്ളത്. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 ഏപ്രിൽ 30 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ട്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.


Job Highlights

✈️ സ്ഥാപനം: Air India Express

✈️ ജോലി തരം: കേന്ദ്ര സർക്കാർ

✈️ നിയമനം: താൽക്കാലികം

✈️ പരസ്യ നമ്പർ: ഇല്ല

✈️ തസ്തിക: ക്യാബിൻ ക്രൂ ട്രെയിനി

✈️ ആകെ ഒഴിവുകൾ: --

✈️ ജോലിസ്ഥലം: ഇന്ത്യയിലുടനീളം

✈️ അപേക്ഷിക്കേണ്ടവിധം: ഓൺലൈൻ

✈️ ഓൺലൈൻ അപേക്ഷ ആരംഭ തീയതി: 2022 ഏപ്രിൽ 20

✈️ അവസാന തീയതി: 2022 ഏപ്രിൽ 30


Eligibility Criteria

വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡിൽ നിന്നും പ്ലസ് ടു പാസായിരിക്കണം

ഉയരം: കുറഞ്ഞത് 157.5 സെന്റീമീറ്റർ

തൂക്കം : ഉയരത്തിന് അനുസൃതമായി

BMI പരിധി: 18-22

കാഴ്ച: മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം

സൗന്ദര്യം : ദേഹത്ത് പ്രകടമായ പാടുകൾ / ജനന അടയാളങ്ങൾ  ഇല്ലാതെ വ്യക്തമായ മുഖച്ഛായയോടെ പക്വത പ്രാപിച്ചിരിക്കണം. ദേഹത്തിൽ ടാറ്റു പതിച്ച വർക്ക് അപേക്ഷിക്കാൻ അർഹത ഉണ്ടായിരിക്കുന്നതല്ല.

സംസാരം : വ്യക്തമായ സംസാരം, വ്യക്തമായി മനസ്സിലാക്കാവുന്ന ഉച്ചാരണത്തോടെ  ഇംഗ്ലീഷ്, ഹിന്ദിഭാഷകൾ സംസാരിക്കാൻ കഴിവ് ഉണ്ടായിരിക്കണം.

ഭാഷാ പ്രാവീണ്യം: ഇംഗ്ലീഷിലോ ഹിന്ദിയിലോ ഒരു ഇന്ത്യൻ ഭാഷയിലും പ്രാവീണ്യം ഓണം



താഴെ നൽകിയിരിക്കുന്ന പരിചയമുള്ളവർക്ക് മുൻഗണന നൽകും

• അപേക്ഷകർ ക്യാബിൻ ക്രൂവായി ജോലി ചെയ്തുള്ള പരിചയം

• ഹോസ്പിറ്റാലിറ്റി/ സേവന മേഖലയിൽ പരിചയമുള്ള അപേക്ഷകർ

• പ്രഥമ ശുശ്രൂഷ/ പരിചരണം എന്നിവയിൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ വിജയകരമായി പൂർത്തിയാക്കിയവർ.

Age Limit Details

അപേക്ഷിക്കാൻ കുറഞ്ഞത് 18 വയസ്സ് പ്രായം ഉണ്ടായിരിക്കണം. വനിതകൾക്ക് മാത്രമാണ് അവസരം ഉള്ളത്. 2022 ഏപ്രിൽ 1 അനുസരിച്ച് പ്രായപരിധി കണക്കാക്കും.

Salary Details

എയർ ഇന്ത്യ എക്സ്പ്രസ് റിക്രൂട്ട്മെന്റ് വഴി ട്രെയിനി ക്യാബിൻ ക്രൂ (ഫീമെയിൽ) ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 15,000 രൂപ മുതൽ 36,630 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.


How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ 2022 ഏപ്രിൽ 30 ന് മുൻപ് സമർപ്പിക്കേണ്ടതാണ്

✦ താഴെ നൽകിയിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്ത ശേഷം സബ്മിറ്റ് ചെയ്യുക

✦ നിങ്ങളുടെ സിവി പിഡിഎഫ് രൂപത്തിലാക്കി അപ്‌ലോഡ് ചെയ്യേണ്ടതാണ്

✦ പൂർണമായ സിവി ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Post a Comment

Previous Post Next Post

News

Breaking Posts