ഇന്റലിജൻസ് ബ്യൂറോ നിലവിൽ ഒഴിവുകളുള്ള അസിസ്റ്റന്റ് സെൻട്രൽ ഇന്റലിജൻസ് ഓഫീസർ ഗ്രേഡ് II/ ടെക്നിക്കൽ പോസ്റ്റിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു.. Central government job ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 മെയ് 7 വരെ ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ചുവടെ കൊടുത്തിട്ടുള്ള യോഗ്യത മാനദണ്ഡങ്ങൾ പരിശോധിക്കാവുന്നതാണ്.
Job Details
- ബോർഡ്: Intelligence Bureau (IB)
- ജോലി തരം: കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ: ഇല്ല
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 150
- ജോലിസ്ഥലം: ഇന്ത്യയിലുടനീളം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 16
- അവസാന തീയതി: 2022 മെയ് 7
IB Recruitment 2022: Vacancy Details
ACIO ഗ്രേഡ് II/ ടെക്നിക്കൽ തസ്തികയിലേക്ക് ആകെ 150 ഒഴിവുകളിലേക്ക് ആണ് IB അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിലും ഉള്ള ഒഴിവ് വിവരങ്ങൾ ചുവടെ.
- IB കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി: 56
- IB ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ: 94
IB Recruitment 2022: Salary details
ഇന്റലിജൻസ് ബ്യൂറോ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തികൾക്ക് പ്രതിമാസം 44,900 മുതൽ 1,42,400 രൂപ വരെ പ്രതിമാസം ശമ്പളം ലഭിക്കും. കൂടാതെ സ്പെഷ്യൽ സെക്യൂരിറ്റി അലവൻസായി അടിസ്ഥാന ശമ്പളത്തിന്റെ 20% വും ലഭിക്കുന്നതാണ്.
IB Recruitment 2022: Age Limit Details
⬤ 18 വയസ് മുതൽ 27 വയസ്സുവരെ ഉള്ളവർക്ക് അപേക്ഷിക്കാം
⬤ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വർഷവും, OBC വിഭാഗക്കാർക്ക് 3 വർഷവും ഇളവ് ലഭിക്കും.
⬤ മറ്റു പിന്നോക്ക വിഭാഗത്തിൽ പെട്ട ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമാനുസൃത വയസ്സിളവ് ബാധകം.
IB Recruitment 2022: Educational Qualifications
അപേക്ഷകർ ഗേറ്റ് 2020 അല്ലെങ്കിൽ 2021-ന്റെ സാധുവായ ഗേറ്റ് സ്കോർ കാർഡ് കൈവശം വയ്ക്കണം അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷനിൽ 2022 (ഗേറ്റ് കോഡ്: ഇസി) അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് & ഇൻഫർമേഷൻ ടെക്നോളജി (ഗേറ്റ് കോഡ്: CS) സഹിതം: ബി.ഇ അല്ലെങ്കിൽ ഇലക്‌ട്രോണിക്‌സ് എന്നീ മേഖലകളിൽ ബി.ടെക് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & ടെലി-കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ് അല്ലെങ്കിൽ ഇൻഫർമേഷൻ ടെക്നോളജി അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, സർക്കാർ അംഗീകൃത യൂണിവേഴ്സിറ്റി / കോളേജ് / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് OR ഇലക്ട്രോണിക്‌സ് അല്ലെങ്കിൽ ഫിസിക്‌സിനൊപ്പം ഇലക്‌ട്രോണിക്‌സ് അല്ലെങ്കിൽ ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിനൊപ്പം സയൻസിൽ ബിരുദാനന്തര ബിരുദം; അല്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത സർവകലാശാല കോളേജ്/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തര ബിരുദം.
IB Recruitment 2022: Application fee details
⬤ ജനറൽ, OBC, EWS വിഭാഗക്കാർക്ക് 100 രൂപ
⬤ SC/ST, വനിതകൾ എന്നിവർക്ക് അപേക്ഷാ ഫീസ് ഇല്ല
⬤ താല്പര്യമുള്ള വ്യക്തികൾക്ക് ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാർഡ്, വാലറ്റ് എന്നിവ മുഖേന അപേക്ഷാഫീസ് അടക്കാവുന്നതാണ്.
IB Recruitment 2022: How to Apply
⬤ യോഗ്യരായ ഉദ്യോഗാർഥികൾ 2022 മെയ് 7 ന് മുൻപ് ഓൺലൈൻ വഴി അപേക്ഷിക്കുക.
⬤ അപേക്ഷിക്കുന്നതിനു മുൻപ് ചുവടെ കൊടുത്തിട്ടുള്ള വിജ്ഞാപനം (PDF) ഡൗൺലോഡ് ചെയ്ത് പൂർണ്ണമായും വായിച്ച് യോഗ്യതയുണ്ടോ എന്ന് ഉറപ്പുവരുത്തുക
⬤ ഘട്ടം 1 : രജിസ്ട്രേഷൻ ചെയ്യുക, നിങ്ങളുടെ വ്യക്തി വിവരങ്ങൾ പൂരിപ്പിക്കുക
⬤ ഘട്ടം 2 : വിദ്യാഭ്യാസയോഗ്യത അതുപോലെ മറ്റുള്ള വിവരങ്ങൾ പൂരിപ്പിക്കുക
⬤ ഘട്ടം 3 : പാസ്പോർട്ട് സൈസ് ഫോട്ടോ, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യുക
⬤ ഘട്ടം 4 : അപേക്ഷാ ഫീസ് അടക്കുക
⬤ ഘട്ടം 5: പൂരിപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുക്കുക
⬤ യോഗ്യത ഇല്ലാതെ അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ അപേക്ഷകൾ നിരുപാധികം നിരസിക്കപ്പെടുന്നതാണ്.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment