കേരള റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാൻ കഴിയുന്ന തസ്തികകളിലേക്ക് വിജ്ഞാപനം പുറത്തിറക്കി. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ഏപ്രിൽ 18 ന് മുൻപ് അപേക്ഷകൾ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
Job Details
- ബോർഡ്: Rehabilitation Plantations Ltd
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: --
- നിയമനം: നേരിട്ടുള്ള നിയമനം
- ആകെ ഒഴിവുകൾ: 09
- തസ്തിക: --
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: തപാൽ വഴി
- അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 1
- അവസാന തീയതി: 2022 ഏപ്രിൽ 18
Vacancy Details
കേരള റിഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡ് വിവിധ തസ്തികകളിലായി 9 ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലുമുള്ള ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
› ടാപ്പിംഗ്/ ജനറൽ വർക്കർ സൂപ്പർവൈസർ: 05
› അസിസ്റ്റന്റ് മാനേജർ: 04
Age Limit Details
› ടാപ്പിംഗ്/ ജനറൽ വർക്കർ സൂപ്പർവൈസർ: 45 വയസ്സ് വരെ
› അസിസ്റ്റന്റ് മാനേജർ: 25 വയസ്സ് മുതൽ 41 വയസ്സ് വരെ
Educational Qualifications
1. ടാപ്പിംഗ്/ ജനറൽ വർക്കർ സൂപ്പർവൈസർ
• എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യം
• റബ്ബർ ബോർഡ് നടത്തുന്ന ടാപ്പിംഗ് കോഴ്സ് സർട്ടിഫിക്കറ്റ്
• കമ്പനി/ എസ്റ്റേറ്റുകളിൽ 5 വർഷത്തെ പ്രവർത്തിപരിചയം
2. അസിസ്റ്റന്റ് മാനേജർ
• ബോട്ടണി/ പ്ലാന്റേഷൻ ഡെവലപ്മെന്റിൽ ഫസ്റ്റ് ക്ലാസ് മാസ്റ്റർ ഡിഗ്രി അല്ലെങ്കിൽ അഗ്രികൾച്ചർ/ ഫോറസ്ട്രി വിഭാഗത്തിൽ ഫസ്റ്റ് ക്ലാസ് ബിരുദം. അംഗീകൃത സ്ഥാപനങ്ങളിൽനിന്നും പ്ലാന്റേഷൻ മാനേജ്മെന്റിൽ ഡിഗ്രിയോ ഡിപ്ലോമയോ എടുത്തവരെ അധിക യോഗ്യതയുള്ളവരായി കണക്കാക്കും.
• 500 ഹെക്ടർ കുറയാത്ത തോട്ടത്തിൽ ഫീൽഡ്/ പ്ലാന്റേഷൻ മാനേജ്മെന്റിൽ 3 വർഷത്തെ പ്രവൃത്തി പരിചയം
Salary Details
› ടാപ്പിംഗ്/ ജനറൽ വർക്കർ സൂപ്പർവൈസർ: 17,500-39,500/-
› അസിസ്റ്റന്റ് മാനേജർ: 30,000/-
Application Fees
- റിഹാബിലിറ്റേഷൻ പ്ലാന്റേഷൻ ലിമിറ്റഡ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടക്കേണ്ടതില്ല.
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.rplkerala.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക
- Career സെക്ഷൻ സെലക്ട് ചെയ്യുക
- വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക
- അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക
- അപേക്ഷാ ഫോറം പൂരിപ്പിക്കുക
- തപാൽ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്
- അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം
- Manager (P&A) Rehabilitation Plantations Ltd; Punalur, Kollam (Dist.), Kerala, PIN - 691 301
- അപേക്ഷകൾ 2022 ഏപ്രിൽ 18 ന് മുൻപ് ലഭിക്കേണ്ടതാണ്
Notification 1 |
Click here |
Notification 2 |
Click here |
Official Website | Click here |
Post a Comment