RBI Latest Recruitment 2022: Apply Online for 303 Officer Grade B Vacancies

RBI Latest Recruitment 2022


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസർ ഗ്രേഡ് ബി തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കേന്ദ്ര സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ മികച്ച അവസരം പ്രയോജനപ്പെടുത്താം. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ഏപ്രിൽ 18 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം ഉണ്ടാകും. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.


Job Details

  • ബോർഡ്: Reserve Bank of India
  • ജോലി തരം: Central Govt
  • വിജ്ഞാപന നമ്പർ:  2A/2021-22&3A/2021-22
  • നിയമനം: സ്ഥിരം
  • ആകെ ഒഴിവുകൾ: 303
  • തസ്തിക: ഓഫീസർ ഗ്രേഡ് ബി
  • ജോലിസ്ഥലം: ഇന്ത്യയിലുടനീളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 മാർച്ച് 28
  • അവസാന തീയതി: 2022 ഏപ്രിൽ 18

Vacancy Details

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 303 ഓഫീസർ ഗ്രേഡ് ബി ഒഴിവുകളിലേക്കാണ് നിലവിൽ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.

  • ഓഫീസർ ഗ്രേഡ് 'ബി' (DR) - (ജനറൽ): 238
  • ഓഫീസർ ഗ്രേഡ് 'ബി' (DR) - DEPR: 31
  • ഓഫീസർ ഗ്രേഡ് 'ബി' (DR) - DSIM: 25
  • അസിസ്റ്റന്റ് മാനേജർ - രാജ്യസഭ: 25
  • അസിസ്റ്റന്റ് മാനേജർ - പ്രോട്ടോകോൾ & സെക്യൂരിറ്റി: 03


Age Limit Details

  • ഓഫീസർ ഗ്രേഡ് 'ബി' (DR) - (ജനറൽ): 21 വയസ്സ് മുതൽ 30 വയസ്സുവരെ
  • ഓഫീസർ ഗ്രേഡ് 'ബി' (DR) - DEPR: 21 വയസ്സ് മുതൽ 30 വയസ്സ് വരെ
  • ഓഫീസർ ഗ്രേഡ് 'ബി' (DR) - DSIM: 21 വയസ്സ് മുതൽ 30 വയസ്സ് വരെ
  • അസിസ്റ്റന്റ് മാനേജർ - രാജ്യസഭ: 21 വയസ്സ് മുതൽ 30 വയസ്സ് വരെ
  • അസിസ്റ്റന്റ് മാനേജർ - പ്രോട്ടോകോൾ & സെക്യൂരിറ്റി: 25 വയസ്സ് മുതൽ 40 വയസ്സ് വരെ

NB: പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗക്കാർക്ക് 5 വയസ്സും, ഒബിസി വിഭാഗക്കാർക്ക് 3 വയസ്സ് വരെയും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും

Educational Qualifications

1. ഓഫീസർ ഗ്രേഡ് 'ബി' (DR) - (ജനറൽ)

50 ശതമാനം മാർക്കോടെ ഏതെങ്കിലും വിഷയത്തിൽ ബിരുദം/ തത്തുല്യമായ ടെക്നിക്കൽ യോഗ്യത അല്ലെങ്കിൽ പ്രൊഫഷണൽ വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം.


2. ഓഫീസർ ഗ്രേഡ് 'ബി' (DR) - DEPR

ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ്/ ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ്/ മാത്തമാറ്റിക്കൽ ഇക്കണോമിക്സ്/ ഫിനാൻസ്/ ഇന്റഗ്രേറ്റഡ് ഇക്കണോമിക്സ് കോഴ്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം, കുറഞ്ഞത് 55 ശതമാനം മാർക്കോടെ അല്ലെങ്കിൽ ഒരു അംഗീകൃത ഇന്ത്യൻ അല്ലെങ്കിൽ വിദേശ സർവകലാശാലയിൽ നിന്ന് മുഴുവൻ സെമസ്റ്ററുകൾ/ വർഷങ്ങളിലെയും തത്തുല്യ ഗ്രേഡ്

3. ഓഫീസർ ഗ്രേഡ് 'ബി' (DR) - DSIM

സ്റ്റാറ്റിറ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിറ്റിക്സ്/ മാത്തമാറ്റിക്കൽ എക്കണോമിക്സ്/ എക്കണോമെട്രിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് & ഇൻഫർമാറ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിറ്റിക്സ് & ഇൻഫർമാറ്റിക്സ് എന്നിവയിൽ ഏതെങ്കിലും വിഭാഗത്തിൽ 55 ശതമാനം മാർക്കോടെ മാസ്റ്റേഴ്സ് ഡിഗ്രി

4. അസിസ്റ്റന്റ് മാനേജർ - രാജ്യസഭ

ഹിന്ദി/ ഹിന്ദി പരിഭാഷ, ഇംഗ്ലീഷ് ഒരു വിഷയമായി പത്താംക്ലാസ് മാസ്റ്റേഴ്സ് ഡിഗ്രി (അല്ലെങ്കിൽ) ബിരുദാനന്തര ഡിപ്ലോമയ്‌ക്കൊപ്പം ബാച്ചിലേഴ്‌സ് ഡിഗ്രി തലത്തിൽ ഹിന്ദി ഒരു വിഷയമായി ഇംഗ്ലീഷിൽ സെക്കൻഡ് ക്ലാസ് മാസ്റ്റർ ബിരുദം.


5. അസിസ്റ്റന്റ് മാനേജർ പ്രോട്ടോകോൾ & സെക്യൂരിറ്റി

അപേക്ഷകർ കരസേന / നാവിക / വ്യോമസേനയിൽ കുറഞ്ഞത് 5 വർഷത്തെ കമ്മീഷൻ ചെയ്ത സേവനമുള്ള ഒരു ഉദ്യോഗസ്ഥനായിരിക്കണം


അറിയിപ്പ്: അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്തു യോഗ്യതകൾ മുഴുവനായി പരിശോധിക്കേണ്ടതാണ്.

Salary Details


റിസർവ് ബാങ്ക് ഓഫ് ഇന്ത്യ റിക്രൂട്ട്മെന്റ് വഴി ഓഫീസർ ഗ്രേഡ് ബി തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ തുടക്ക ശമ്പളം 44500 രൂപ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനവും പരിശോധിക്കുക.

How to Apply?

ആർബിഐ പുറത്തിറക്കിയ വിജ്ഞാപന പ്രകാരം 2022 ഏപ്രിൽ 18 വരെ ആയിരിക്കും ഓഫീസർ ഗ്രേഡ്-B തസ്തികയിലേക്ക് അപേക്ഷകൾ സ്വീകരിക്കുക. കേന്ദ്രസർക്കാറിന് കീഴിൽ ലഭിക്കാവുന്ന ഒരു മികച്ച ജോലി അവസരമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്ക് കീഴിലുള്ള അസിസ്റ്റന്റ് ജോലി. ഇതിലേക്ക് അപേക്ഷിക്കേണ്ട ഓരോ ഘട്ടങ്ങളും താഴെ നൽകുന്നു.


  • താഴെ നൽകിയിട്ടുള്ള Apply Now അല്ലെങ്കിൽ rbi.org.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
  • Notification എന്ന് ഭാഗം ക്ലിക്ക് ചെയ്യുക
  • നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്ത് യോഗ്യത മാനദണ്ഡങ്ങൾ വിശദമായി പരിശോധിക്കുക
  • അപേക്ഷിക്കുന്നതിന് Recruitment for officer grade B എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • New Registration എന്ന ഓപ്ഷൻ സെലക്റ്റ് ചെയ്യുക
  • ഇമെയിൽ ഐഡി, കോൺടാക്ട് വിശദാംശങ്ങൾ, മൊബൈൽ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യുക
  • ശേഷം വരുന്ന അപേക്ഷ ഫോറം പൂരിപ്പിക്കുക
  • ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യുക
  • അപേക്ഷാ ഫീസ് അടക്കേണ്ടവർ അടക്കുക
  • നിങ്ങൾ നൽകിയ വിവരങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്തുക
  • സബ്മിറ്റ് ചെയ്യുക
  • സബ്മിറ്റ് ചെയ്ത ശേഷം പിഡിഎഫ് ഡൗൺലോഡ് ചെയ്ത് ഭാവിയിലെ ആവശ്യങ്ങൾക്ക് വേണ്ടി ഗൂഗിൾ ഡ്രൈവിൽ സൂക്ഷിക്കുക
Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post

News

Breaking Posts