കസ്റ്റമർ സർവീസ് ഏജന്റ് ജോലി ഒഴിവുകൾ നികത്തുന്നതിന് വേണ്ടി എയർ ഇന്ത്യ തൊഴിൽ വിജ്ഞാപനം പുറത്തിറക്കി. എയർപോർട്ട് ജോലികൾ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ എയർപോർട്ടിലാണ് ഒഴിവുകൾ വരുന്നത്. കസ്റ്റമർ സർവീസ് ഏജന്റ് ഒഴിവുകളിലേക്ക് ഫ്രഷേഴ്‌സിനും അപേക്ഷിക്കാവുന്നതാണ്. യോഗ്യരായ ഉദ്യോഗാർഥികക്ക് 2022 മെയ് 28 മുതൽ ജൂൺ 15 വരെ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.
Job Details
- ബോർഡ്: Air India Sats
- ജോലി തരം: കേന്ദ്ര സർക്കാർ
- വിജ്ഞാപന നമ്പർ: ഇല്ല
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: --
- തസ്തിക: കസ്റ്റമർ സർവീസ് ഏജന്റ്
- ജോലിസ്ഥലം: തിരുവനന്തപുരം
- അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
- അപേക്ഷിക്കേണ്ട തീയതി: 2022 മെയ് 28
- അവസാന തീയതി: 2022 ജൂൺ 15
Vacancy Details
എയർ ഇന്ത്യ സാറ്റ്സ് പുറത്തിറക്കിയ തൊഴിൽ വിജ്ഞാപനമനുസരിച്ച് കസ്റ്റമർ സർവീസ് ഏജന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കൃത്യമായ ഒഴിവു വിവരങ്ങൾ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല എങ്കിലും മികച്ച ഒഴിവുകളും പ്രതീക്ഷിക്കപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലാണ് മുഴുവൻ ഒഴിവുകളും വരുന്നത്.
Age Limit Details
- പരമാവധി 40 വയസ്സ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ കഴിയുക
Educational Qualification
- ഏതെങ്കിലും വിഷയത്തിൽ ബിരുദം
Experience
ബന്ധപ്പെട്ട മേഖലയിൽ 12 മുതൽ 36 മാസം വരെയുള്ള പ്രവൃത്തിപരിചയം
കമ്പ്യൂട്ടർ ആപ്ലിക്കേഷൻ അറിഞ്ഞിരിക്കണം
ഇംഗ്ലീഷ്, ഹിന്ദി വായിക്കാനും എഴുതാനും അറിഞ്ഞിരിക്കണം
കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കുക
Salary Details
എയർ ഇന്ത്യ സാറ്റ്സ് വിജ്ഞാപനത്തിൽ ശമ്പളത്തിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. സാധാരണ കസ്റ്റമർ സർവീസ് ഏജന്റ് തസ്തികയിലേക്ക് 17,619 രൂപ മുതൽ 36,700 രൂപ വരെ ശമ്പളം ലഭിക്കാറുണ്ട്.
How to Apply?
- എയർ ഇന്ത്യ സാറ്റ്സ് നടത്തുന്ന റിക്രൂട്ട്മെന്റ് വിശദാംശങ്ങളാണ് മുകളിൽ നൽകിയിരിക്കുന്നത്. അവ പൂർണമായും വായിച്ച് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2022 ജൂൺ 15ന് മുൻപ് ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. കസ്റ്റമർ സർവീസ് ഏജന്റ് തസ്തികയിലേക്ക് ഫ്രഷേഴ്സിനും അപേക്ഷിക്കാം.
- യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സിവി, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സ്കാൻ ചെയ്ത് info.trv@aisats.in എന്ന ഈമെയിൽ വിലാസത്തിൽ അയക്കുക
- പൂർണ്ണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ പരിഗണിക്കുന്നതല്ല
- ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ കൂടി സ്കാൻ ചെയ്ത് അയക്കുക
- കൂടുതൽ വിവരങ്ങൾക്ക് താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം പരിശോധിക്കുക
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment