കേരള സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ആയുർവേദ ഔഷധ നിർമാണ യൂണിറ്റായ ഔഷധി വിവിധ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 മെയ് 5 വരെ അപേക്ഷകൾ സമർപ്പിക്കാം. വിദ്യാഭ്യാസയോഗ്യത, പ്രതിമാസ വേതനം, ഒഴിവുകളുടെ എണ്ണം, പ്രായപരിതി തുടങ്ങിയ കൂടുതൽ വിവരങ്ങൾ ചുവടെ പരിശോധിക്കാം.
Job Details
• ബോർഡ്: Oushadhi
• ജോലി തരം: Kerala Govt
• ആകെ ഒഴിവുകൾ: 02
• വിജ്ഞാപന നമ്പർ: ഇ4-08/2021
• ജോലിസ്ഥലം: തൃശ്ശൂർ 
• അപേക്ഷിക്കേണ്ട വിധം: ഓഫ്ലൈൻ
• അപേക്ഷിക്കേണ്ട തീയതി: 2022 ഏപ്രിൽ 25
• അവസാന തീയതി: 2022 മെയ് 5
Vacancy Details
ഔഷധി പുറത്തിറക്കിയ വിജ്ഞാപന പ്രകാരം അക്കൗണ്ട്സ് അസിസ്റ്റന്റ്, നഴ്സിംഗ് അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
- അക്കൗണ്ട്സ് അസിസ്റ്റന്റ് : 01
 - നഴ്സിംഗ് അസിസ്റ്റന്റ് : 01
 
 
Age Limit Details
- അക്കൗണ്ട്സ് അസിസ്റ്റന്റ് : 22-41 വയസ്സ് വരെ
 - നഴ്സിംഗ് അസിസ്റ്റന്റ് : 20 - 41
 
Educational Qualifications
1. അക്കൗണ്ട്സ് അസിസ്റ്റന്റ്
- CA ഇന്റർ, പ്രവർത്തിപരിചയം അഭിലഷണീയം
 
2. നഴ്സിംഗ് അസിസ്റ്റന്റ്
- പത്താം ക്ലാസ്/ തത്തുല്യം, ഒരു വർഷത്തെ DAME അംഗീകൃത ആയുർവേദ നഴ്സിംഗ് കോഴ്സ്. ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയം അഭികാമ്യം.
 
Salary Details
ഔഷധി റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
- അക്കൗണ്ട്സ് അസിസ്റ്റന്റ് : 20,000/-
 - നഴ്സിംഗ് അസിസ്റ്റന്റ് : 11,500/-
 
 
How to Apply?
യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 മെയ് 5 വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വഴി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ് 
വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ചുവടെ കാണുന്ന വിലാസത്തിലേക്ക് അയക്കേണ്ടതാണ്.
വിലാസം: 
The Pharmaceutical Corporation (IM) Kerala Limited Kuttanellur, Thrissur - 680006
അപേക്ഷയോടൊപ്പം ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം പരിശോധിക്കുക
| Notification | Click here | 
| Apply Now | Click here | 
| Official Website | Click here | 
| Join Telegram | Click here | 

Post a Comment