ഇന്ന് ലോക സമുദ്ര ദിനം | June 8; World Oceans Day

June 8; World Oceans Day

 

‘ആരോഗ്യമുള്ള സമുദ്രങ്ങൾ, ആരോഗ്യമുള്ള ഗ്രഹം’ എന്ന സന്ദേശമുയർത്തി ഇന്ന് ലോക സമുദ്ര ദിനം. പ്ലാസ്റ്റിക് മാലിന്യം നമ്മുടെ പരിസ്ഥിതിക്കും, കാലാവസ്ഥയ്ക്കും, ആരോഗ്യത്തിനും ഉണ്ടാക്കുന്ന ശക്തമായ ആഘാതത്തെ കുറിച്ച് നമ്മിൽ അവബോധം ജനിപ്പിക്കാനാണ് ഐക്യരാഷ്ട്ര സഭ ഈ വർഷത്തെ സമുദ്ര ദിന സന്ദേശമായി ‘ആരോഗ്യമുള്ള സമുദ്രങ്ങൾ, ആരോഗ്യമുള്ള ഗ്രഹം’ എന്ന മുദ്രാവാക്യം സ്വീകരിച്ചത്.ഏകദേശം 8 മില്ല്യൺ ടൺ പ്ലാസ്റ്റിക്ക് മാലിന്യമാണ് സമുദ്രത്തിന്റെ ആവാസവസ്ഥയ്ക്ക് ഭീഷണി ഉയർത്തി പ്രതിവർഷം നാം സമുദ്രത്തിലേക്ക് ഒഴുക്കികൊണ്ടിരിക്കുന്നത്. ഇതിനെതിരെയുള്ള ബോധവൽക്കരണത്തിനും, സമുദ്ര സംരക്ഷണത്തിന്റെ ആവശ്യകതയ്ക്കും ഊന്നൽ കൊടുക്കുകയാണ് ഈ വർഷത്തെ സമുദ്ര ദിന സന്ദേശത്തിലൂടെ.

1992 ജൂൺ 8 ന് കാനഡയിലാണ് ആദ്യമായി സമുദ്ര ദിനം ആചരിച്ചത്. 2008ൽ ഐക്യരാഷ്ട്ര സംഘടന ഇത് ഔദ്യോഗികമായി അംഗീകരിച്ചു. നമ്മുടെ സമുദ്രങ്ങൾ, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായാണ് ആദ്യ സമുദ്രദിനം കൊണ്ടാടിയത്.

Post a Comment

Previous Post Next Post

News

Breaking Posts