KERAFED Recruitment 2022 | കേര ഫെഡ് തസ്തിക 2022 | Kerala govt job

KERAFED Recruitment 2022


കേരള കേര കർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡ് (കേര ഫെഡ്) ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വെളിച്ചെണ്ണ ഉൽപാദകരാണ്. കേരഫെഡിന് രണ്ട് എക്സ്പെല്ലർ ഓയിൽ എക്സ്ട്രാക്ഷൻ ഫാക്ടറികൾ ഉണ്ട്. ഒന്ന് കൊല്ലം കരുനാഗപ്പള്ളിയിലും രണ്ടാമത്തേത് കോഴിക്കോട് നടുവണ്ണൂരിലും സ്ഥിതി ചെയ്യുന്നു. കൊല്ലം കരുനാഗപ്പള്ളിയിൽ സ്ഥിതിചെയ്യുന്ന 250 ടൺ ശേഷിയുള്ള കേരഫെഡിന്റെ വെളിച്ചെണ്ണ സമുച്ചയം ഇന്ത്യയിലെ
ഏറ്റവും വലിയ വെളിച്ചെണ്ണ യൂണിറ്റുകളിൽ ഒന്നാണ്.

 കേരഫെഡിന്റെ ഓഫീസുകളിൽ ടെക്നിക്കൽ തസ്തികകളിൽ കരാർ വ്യവസ്ഥയിൽ ജീവനക്കാരെ നിയമിക്കുന്നതിന് ഔദ്യോഗിക വിജ്ഞാപനം കേരഫെഡ് പുറത്തിറക്കി. പിഎസ്‌സി വഴി സ്ഥിരനിയമനം നടക്കുന്നത് വരെയോ കരാർ വ്യവസ്ഥയിൽ ഒരു വർഷം തികയുന്നത് വരെയോ കേരഫെഡിലെ കരട് നിയമന ചട്ടത്തിൽ നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ ചുവടെ പറയുന്ന തസ്തികകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അർഹതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ജൂൺ 15 വരെ അപേക്ഷകൾ സമർപ്പിക്കാം.


Job Details

🏅 ഓർഗനൈസേഷൻ: കേരഫെഡ്

🏅 ജോലി തരം: Kerala Govt

🏅 നിയമനം: താൽക്കാലികം

🏅 പരസ്യ നമ്പർ: 2820/ADM-1/2021/KGD/338

🏅 തസ്തിക: ഫയർമാൻ..

🏅 ആകെ ഒഴിവുകൾ: 28

🏅 ജോലിസ്ഥലം: കേരളത്തിലുടനീളം

🏅 അപേക്ഷിക്കേണ്ടവിധം: തപാൽ

🏅 അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 2

🏅 അവസാന തീയതി: 2022 ജൂൺ 15


Vacancy Details

കേരഫെഡ് വിവിധ തസ്തികകളിലായി 28 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയും വരുന്ന ഒഴിവു വിവരങ്ങൾ താഴെ നൽകുന്നു.

  • മാനേജർ (പ്ലാന്റുകൾ): 02
  • ഡെപ്യൂട്ടി മാനേജർ (പ്ലാന്റുകൾ): 02
  • അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ): 07
  • അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ): 01
  • അനലിസ്റ്റ്: 03
  • ഓപ്പറേറ്റർ (മെക്കാനിക്കൽ): 06
  • ഓപ്പറേറ്റർ (ഇലക്ട്രിക്കൽ): 01
  • ഇലക്ട്രീഷ്യൻ: 02
  • ഫയർമാൻ: 04

Age Limit Details

അപേക്ഷകർക്ക് 2022 ജനുവരി ഒന്നിന് 18 വയസ്സ് തികഞ്ഞിരിക്കേണ്ടതാണ്

Educational Qualifications

1. മാനേജർ (പ്ലാന്റ്സ്)

› അംഗീകൃത സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ വിഭാഗത്തിൽ എംടെക് അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം
› ബന്ധപ്പെട്ട മേഖലയിൽ ഏഴ് വർഷത്തെ പരിചയം


2. ഡെപ്യൂട്ടി മാനേജർ (പ്ലാന്റുകൾ)

› അംഗീകൃത സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
› ബന്ധപ്പെട്ട ഫീൽഡിൽ അഞ്ച് വർഷത്തെ പരിചയം

3. അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ)

› അംഗീകൃത സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത

› ബന്ധപ്പെട്ട ഫീൽഡിൽ 3 വർഷത്തെ പരിചയം

4. അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ)

› അംഗീകൃത സർവകലാശാലയിൽ നിന്നും മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
› ബന്ധപ്പെട്ട ഫീൽഡിൽ 3 വർഷത്തെ പരിചയം

5. അനലിസ്റ്റ്

› കെമിസ്ട്രി/ അനലിറ്റിക്കൽ കെമിസ്ട്രി/ ഓയിൽ ടെക്നോളജി എന്നിവയിലേതെങ്കിലും വിഭാഗത്തിന് ഡിഗ്രി/ പിജി
› ബന്ധപ്പെട്ട ഫീൽഡിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയം


6. ഓപ്പറേറ്റർ (മെക്കാനിക്കൽ)

› എസ്എസ്എൽസി പാസ്

› മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ NTC/NAC

› ബന്ധപ്പെട്ട ഫീൽഡിൽ 2 വർഷത്തെ പ്രവൃത്തിപരിചയം

7. ഓപ്പറേറ്റർ (ഇലക്ട്രിക്കൽ)

› എസ്എസ്എൽസി പാസ്

› ഇലക്ട്രിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമ അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ NTC/NAC

› ബന്ധപ്പെട്ട ഫീൽഡിൽ 2 വർഷത്തെ പ്രവൃത്തിപരിചയം

8. ഇലക്ട്രീഷ്യൻ

› എസ്എസ്എൽസി പാസ്
› ഇലക്ട്രിക്കൽ ട്രേഡിൽ NTC/NAC അല്ലെങ്കിൽ തത്തുല്യം

› ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം

9. ഫയർമാൻ

› എസ്എസ്എൽസി പാസ്
› NTC/ NAC സർട്ടിഫിക്കറ്റ് (ബോയിലർ) അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം


Salary Details

കേരഫെഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.

  • മാനേജർ (പ്ലാന്റുകൾ): 57,525/-
  • ഡെപ്യൂട്ടി മാനേജർ (പ്ലാന്റുകൾ): 46,805/-
  • അസിസ്റ്റന്റ് മാനേജർ (മെക്കാനിക്കൽ): 44,020/-
  • അസിസ്റ്റന്റ് മാനേജർ (ഇലക്ട്രിക്കൽ): 44,020/-
  • അനലിസ്റ്റ്: 24,520/-
  • ഓപ്പറേറ്റർ (മെക്കാനിക്കൽ): 24,520/-
  • ഓപ്പറേറ്റർ (ഇലക്ട്രിക്കൽ): 24,520/-
  • ഇലക്ട്രീഷ്യൻ: 20,065/-
  • ഫയർമാൻ: 18,390/-

Selection Procedure

കേരഫെഡ് നിശ്ചയിക്കുന്ന എഴുത്ത് പരീക്ഷ / അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ കരാർ നിയമനം സംബന്ധിച്ച് 200 രൂപയുടെ മുദ്രപത്രത്തിൽ കരാറിൽ ഏർപ്പെടേണ്ടതാണ്.


How to Apply KERAFED Recruitment 2022?

താല്പര്യമുള്ള അപേക്ഷകർ താഴെ നൽകിയിട്ടുള്ള അപേക്ഷാഫോറം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുത്തു പൂരിപ്പിക്കുക.

അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ചുവടെ ചേർത്തിരിക്കുന്ന വിലാസത്തിൽ 2022 ജൂൺ 15 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ തപാലിൽ അയക്കേണ്ടതാണ്.

അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം

മാനേജിംഗ് ഡയറക്ടർ, കേരഫെഡ് ഹെഡ് ഓഫീസ്, കേരാടവർ, വെള്ളയമ്പലം, വികാസ് ഭവൻ, പി.ഒ, തിരുവനന്തപുരം - 695 033
  •  അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതിക്ക് മുമ്പായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയവർ മാത്രം അപേക്ഷ സമർപ്പിക്കേണ്ടതാണ്
  •  ഉദ്യോഗാർത്ഥികൾ ഒന്നിൽ കൂടുതൽ തസ്തികയിൽ അപേക്ഷിക്കുന്ന പക്ഷം, പ്രസ്തുത തസ്തിക ഒരു അപേക്ഷാഫോറത്തിൽ തന്നെ രേഖപ്പെടുത്തേണ്ടതും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ശരി പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി ഉള്ളടക്കം ചെയ്യേണ്ടതുമാണ്.

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts