സംസ്ഥാന സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ അവകാശം ഉള്ള ഒരു നോഡൽ ഏജൻസിയാണ് കേരള സംസ്ഥാന ഐടി മിഷൻ. ഈ ഐടി മിഷൻ ഇപ്പോൾ പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂൺ 22 ന് മുൻപ് ഓഫ്‌ലൈൻ വഴി അപേക്ഷ സമർപ്പിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കുക.
IT Mission Recruitment 2022 Job Details
- ബോർഡ്: Kerala State IT Mission
- ജോലി തരം: കേരള സർക്കാർ
- വിജ്ഞാപന നമ്പർ: Admn-RPR / 3/2020-KSITM
- നിയമനം: താൽക്കാലികം
- ആകെ ഒഴിവുകൾ: 06
- തസ്തിക: പ്രൊജക്റ്റ് അസിസ്റ്റന്റ്
- ജോലിസ്ഥലം: കേരളത്തിലുടനീളം
- അപേക്ഷിക്കേണ്ട വിധം: തപാൽ
- അപേക്ഷിക്കേണ്ട തീയതി: 2022 ജൂൺ 8
- അവസാന തീയതി: 2022 ജൂൺ 22
IT Mission Recruitment 2022 Vacancy Details
കേരള സംസ്ഥാന ഐടി മിഷൻ പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. നിലവിൽ ആറ് ഒഴിവുകളാണ് ഉള്ളത്. പൂർണ്ണമായും താൽക്കാലിക അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
IT Mission Recruitment 2022 Age Limit Details
- പരമാവധി 36 വയസ്സ് വരെയാണ് പ്രായപരിധി
IT Mission Recruitment 2022 Educational Qualifications
› അംഗീകൃത പോളി ടെക്നിക്കിൽ നിന്ന് കൊമേഴ്സ്യൽ പ്രാക്ടീസിൽ മൂന്ന് വർഷത്തെ ഡിപ്ലോമ
› സെക്രട്ടേറിയൽ വർക്കിൽ ഒരു വർഷത്തെ പരിചയം
› കമ്പ്യൂട്ടർ പരിജ്ഞാനവും
IT Mission Recruitment 2022 Salary Details
കേരള സംസ്ഥാന ഐടി മിഷൻ റിക്രൂട്ട്മെന്റ് വഴി പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ 755 രൂപ പ്രതിദിനം ലഭിക്കുന്നതാണ്
IT Mission Recruitment 2022 Application Fees
കേരള സ്റ്റേറ്റ് ഐടി മിഷൻ റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കുന്നതിന് പ്രത്യേകിച്ച് അപേക്ഷാഫീസ് അടക്കേണ്ടതില്ല.
How to Apply IT Mission Recruitment 2022?
› താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷാഫോറം ഡൗൺലോഡ് ചെയ്യുക
› അപേക്ഷാഫോറം പ്രിന്റ് ഔട്ട് എടുക്കുക
› അപേക്ഷാഫോറം പൂർണമായി പൂരിപ്പിക്കുക
› അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, പരിചയംഎന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ ഉൾപ്പെടുത്തി താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക.
Director, Kerala State IT Mission, “Saankethika”, Vrindavan Gardens, Pattom Palace P O, Trivandrum – 695004
› അപേക്ഷകൾ 2022 ജൂൺ 22 ന് വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കത്തക്ക വിധത്തിൽ അയക്കുക
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment