എസ്‌എസ്‌എല്‍സി , ഹയര്‍ സെക്കന്‍ഡറി ഫലം എങ്ങിനെ അറിയാം? SSLC, Higher secondary result 2022

 

SSLC,KERALA SSLC AND PLUS TWO,+2 result 2022,sslc result 2022,


ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷാഫലം ജൂണ്‍ 15 നെത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നു.അതിനോടൊപ്പം തന്നെ ഡിഎച്‌എസ്‌ഇ, പ്ലസ് ടു പരീക്ഷ ഫലങ്ങള്‍ ജൂണ്‍ 20 ന് പ്രഖ്യാപിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചിരുന്നു. ഫല പ്രഖ്യാപനത്തിന്റെ കൃത്യമായ തീയതിയെ കുറിച്ച്‌ ഇനിയും ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിട്ടില്ല.
ഈ വര്‍ഷത്തെ എസ്‌എസ്‌എല്‍സി പരീക്ഷയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒഴിച്ചുള്ള എല്ലാ പരീക്ഷകളും ഏപ്രില്‍ 29 ന് തന്നെ അവസാനിച്ചിരുന്നു. ഈ വര്‍ഷം സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷയ്ക്ക് റഗുലര്‍ വിഭാഗത്തില്‍ 4,26,999 പേരും, പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാര്‍ഥികളും രെജിസ്റ്റര്‍ ചെയ്തിരുന്നു. കണക്കുകള്‍ അനുസരിച്ച്‌ ഇതില്‍ 2,18, 902 ആണ്‍കുട്ടികളും, 2,08, 097 പെണ്‍കുട്ടികളുമാണ് ഉള്ളത്.

എസ്‌എസ്‌എല്‍സി പരീക്ഷാഫലവും ഹയര്‍ സെക്കന്‍ഡറി ഫലവും എങ്ങിനെ അറിയാം?

ഫലം പ്രഖ്യാപിച്ചതിന് ശേഷം keralaresults.nic.in അല്ലെങ്കില്‍ sslcexam.kerala.gov.in അല്ലെങ്കില്‍ keralapareekshabhavan.in.എന്നീ വെബ്സൈറ്റുകളില്‍ റിസള്‍ട്ട് പരിശോധിക്കാം. ഈ വെബ്സൈറ്റുകളില്‍ നിന്ന് പരീക്ഷ ഫലം പരിശോധിക്കേണ്ടത് എങ്ങനെയെന്ന് നോക്കാം.

1. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളില്‍ ഏതെങ്കിലും ഒന്നില്‍ ലോഗിന്‍ ചെയ്യുക. അതായത്, keralaresults.nic.in അല്ലെങ്കില്‍ sslcexam.kerala.gov.in അല്ലെങ്കില്‍ keralapareekshabhavan.in

2. എസ്‌എസ്‌എല്‍സി ഫലം പരിശോധിക്കാന്‍ "കേരള SSLC ഫലം 2022" എന്ന ലിങ്കിലും, പ്ലസ് ടു ഫലം പരിശോധിക്കാന്‍ "DHSE പ്ലസ് 2 ഫലം 2022" എന്ന ലിങ്കിലും ക്ലിക്ക് ചെയ്യണം

3. നിങ്ങളുടെ റോള്‍ നമ്ബറും മറ്റ് വിവരങ്ങളും നല്‍കുക

4. "Submit" ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

5. നിങ്ങള്‍ക്ക് നിങ്ങളുടെ എസ്‌എസ്‌എല്‍സി, പ്ലസ് ടു ഫലങ്ങള്‍ കാണാന്‍ കഴിയും

6. നിങ്ങളുടെ പരീക്ഷ ഫലം ഡൗണ്‍ലോഡ് ചെയ്തോ, പ്രിന്റ് ഔട്ട് എടുത്തോ സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം.

Post a Comment

Previous Post Next Post

News

Breaking Posts