ഇപ്രാവശ്യത്തെ സൗജന്യ ഓണക്കിറ്റില്‍ സേമിയ, നെയ്യ്, പഞ്ചസാര എന്നിവയടക്കം 13 ഇനങ്ങൾ | Onam kit contains 13 items


ഇപ്രാവശ്യത്തെ സൗജന്യ ഓണക്കിറ്റില്‍ സേമിയ, നെയ്യ്, പഞ്ചസാര എന്നിവയടക്കം 13 ഇനങ്ങൾ | Onam kit contains 13 items

ഓണത്തോടനുബന്ധിച്ച് ആഗസ്റ്റ് 10 മുതൽ ഓണം കിറ്റുകൾ വിതരണം ചെയ്യുന്നു.കശുവണ്ടി, ഏലം, നെയ്യ് തുടങ്ങി 14 ഇനങ്ങളടങ്ങിയ സൗജന്യ കിറ്റുകളുടെ വിതരണത്തിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതായി ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.

സൗജന്യ കിറ്റുകള്‍ തയ്യാറാക്കുന്നതിനും പാക്കിങ് കേന്ദ്രങ്ങള്‍ സജ്ജമാക്കാനുമുള്ള നടപടികള്‍ ത്വരിതപ്പെടുത്താന്‍ ഡിപ്പോ മാനേജര്‍മാര്‍ക്ക് സപ്ലൈകോ സിഎംഡി നിര്‍ദേശം നല്‍കി. ഇനങ്ങളുടെ പട്ടിക റീജനല്‍ മാനേജര്‍മാര്‍ രണ്ട് ദിവസം മുമ്പ് എംഡിക്കു കൈമാറി. ഇതു പരിശോധിച്ച് വരികയാണെന്നും കിറ്റ് വിതരണം സംബന്ധിച്ച് മുഖ്യമന്ത്രിയാണ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയാണെന്നും സപ്ലൈകോ അറിയിച്ചു.

90 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ കിറ്റ് ലഭിക്കും. ഒരു കിറ്റിന് 500 രൂപയാണ് ചെലവാകുക. തുണി സഞ്ചി നല്‍കുന്നത് ഇത്തവണ പരിഗണനയിലുണ്ട്. സൗജന്യ കിറ്റിന് പുറമേ ഓണത്തോട് അനുബന്ധിച്ച് 1000 രൂപ വില വരുന്ന ഭക്ഷ്യക്കിറ്റും സപ്ലൈകോ വിതരണം ചെയ്യുന്നതിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

ഇപ്രാവശ്യത്തെ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തുന്ന ഭക്ഷണ സാധനങ്ങൾ :

  • പഞ്ചസാര- ഒരു കിലോ
  • ചെറുപയര്‍- 500 ഗ്രാം
  • തുവര പരിപ്പ്- 250 ഗ്രാം
  • ഉണക്കലരി- അര കിലോ
  • വെളിച്ചെണ്ണ- 500 മില്ലിലിറ്റര്‍
  • തേയില- 100 ഗ്രാം
  • മുളകുപൊടി- 100 ഗ്രാം
  • മഞ്ഞള്‍പൊടി- 100 ഗ്രാം
  • സേമിയ/പാലട
  • ഉപ്പ്- ഒരു കിലോ
  • ശര്‍ക്കരവരട്ടി- 100 ഗ്രാം
  • ഏലയ്ക്ക/ കശുവണ്ടി-50 ഗ്രാം
  • നെയ്യ്- 50 മില്ലിലിറ്റര്‍

Post a Comment

Previous Post Next Post

News

Breaking Posts