Arogyakeralam (NHM) Recruitment 2022 | ആരോഗ്യ കേരളം റിക്രൂട്ട്‌മെന്റ്‌ | Kerala govt job

Arogyakeralam (NHM) Recruitment 2022 | ആരോഗ്യ കേരളം റിക്രൂട്ട്‌മെന്റ്‌ |  Kerala govt job


ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴിൽ തൃശ്ശൂർ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളിൽ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വിവിധ തസ്തികകളിലായി അപേക്ഷകൾ ക്ഷണിക്കുന്നു. ഓരോ തസ്തികയും അതിലേക്ക് വരുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ മുഴുവൻ വിവരങ്ങളും താഴെ നൽകിയിരിക്കുന്നു. അത് മുഴുവൻ വായിച്ച് മനസ്സിലാക്കിയശേഷം മാത്രം അപേക്ഷിക്കുക. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 13 വൈകുന്നേരം 5 മണിക്ക് മുൻപ് അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

1. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്

വിദ്യാഭ്യാസ യോഗ്യത:

› M.Phil ഇൻ ക്ലിനിക്കൽ സൈക്കോളജി/ സൈക്കോളജിയിൽ പ്രൊഫഷണൽ ഡിപ്ലോമ കൂടാതെ ആർസിഐ രജിസ്ട്രേഷൻ നിർബന്ധം

പ്രായപരിധി: 40 വയസ്സ് വരെ
ശമ്പളം: മാസം 20,000/- രൂപ
പ്രവർത്തി പരിചയം: പ്രവർത്തി പരിചയം അഭികാമ്യം

2. ഓഡിയോളജിസ്റ്റ്

വിദ്യാഭ്യാസ യോഗ്യത

› ഓഡിയോളജി & സ്പീച്ച് ലാംഗ്വേജ് പാത്തോളജിയിലെ ബിരുദം

› ആർ സി ഐ രജിസ്ട്രേഷൻ നിർബന്ധം

› രണ്ട് വർഷത്തെ പ്രവർത്തിപരിചയം

പ്രായപരിധി: 40 വയസ്സ് വരെ
ശമ്പളം: മാസം 20,000/- രൂപ

3. മെഡിക്കൽ ഓഫീസർ (പാലിയേറ്റീവ് കെയർ)

വിദ്യാഭ്യാസ യോഗ്യത

› അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എംബിബിഎസ് ബിരുദം. കൂടാതെ TCMC രജിസ്ട്രേഷൻ നിർബന്ധം

› പാലിയേറ്റീവ് കെയറിൽ BCCPM കോഴ്സ് പാസായിരിക്കണം

› പ്രവർത്തിപരിചയം അഭികാമ്യം

പ്രായപരിധി: 62 വയസ്സ് വരെ
ശമ്പളം: 41,000/- രൂപ

4. സ്റ്റാഫ് നേഴ്സ് (പാലിയേറ്റീവ് കെയർ)

 യോഗ്യത

› GNM/ BSc നഴ്സിംഗ്. BCCPN കോഴ്സ് പാസായിരിക്കണം
› കേരള നഴ്സസ് ആൻഡ് മിഡ് വൈഫ്സ്‌ കൗൺസിൽ രജിസ്ട്രേഷൻ

› ഒരു വർഷത്തെ പ്രവർത്തിപരിചയം

പ്രായപരിധി: 40 വയസ്സ് വരെ
ശമ്പളം: 17,000 രൂപ

5. എം.ആർ.എൽ

 യോഗ്യത

› എസ്എസ്എൽസി. ഗവൺമെന്റ് അംഗീകൃത മെഡിക്കൽ സ്ഥാപനങ്ങളിൽ നിന്നുള്ള മെഡിക്കൽ റെക്കോർഡ് ടെക്നീഷ്യൻ കോഴ്സ്/ മെഡിക്കൽ ഡോക്യുമെന്റേഷൻ ബിരുദാനന്തര ബിരുദം/ മെഡിക്കൽ റെക്കോർഡ് സയൻസിൽ ബിരുദം.

› രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം

പ്രായപരിധി: 40 വയസ്സ് വരെ
ശമ്പളം: 14,000 രൂപ

അപേക്ഷിക്കേണ്ട വിധം?

 താല്പര്യമുള്ള യോഗ്യരായ അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വിവിധ തസ്തികകളിലേക്കുള്ള അപേക്ഷകൾ 2022 ജൂലൈ 13 വൈകിട്ട് 5 മണിക്ക് മുൻപായി ആരോഗ്യ കേരളം തൃശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കുമ്പോൾ ജനനത്തീയതി, രജിസ്ട്രേഷൻ, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സൽ രേഖകളുടെ പകർപ്പും ബയോഡാറ്റയും മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതം സമർപ്പിക്കേണ്ടതാണ്. വിശദവിവരങ്ങൾ അറിയുന്നതിന് താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ പരിശോധിക്കുക.

Notification

Apply Now

Post a Comment

Previous Post Next Post

News

Breaking Posts