കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് നിലവിൽ ഒഴിവുകൾ ഉള്ള 330 വര്‍ക്ക് മാൻ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 15 നു മുൻപ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കണം. കേരളത്തിൽ കേന്ദ്രസർക്കാർ ജോലികൾ ആഗ്രഹിക്കുന്നവർക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. 3 വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക.
Vacancy Details
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് വിവിധ ട്രേഡുകളിലായി 330 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒരു ട്രേഡിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- ഷീറ്റ് മെറ്റൽ വർക്കർ: 56
- വെൽഡർ: 68
- ഫിറ്റർ: 21
- മെക്കാനിക്ക് ഡീസൽ: 13
- മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ: 05
- പ്ലംബർ: 40
- പെയിന്റർ: 14
- ഇലക്ട്രീഷ്യൻ: 28
- ക്രൈൻ ഓപ്പറേറ്റർ (EOT): 19
- ഇലക്ട്രോണിക് മെക്കാനിക്ക്: 24
- ഷിപ്പ്റൈറ്റ് വുഡ്: 13
- മെഷീനിസ്റ്റ്: 02
- എയർ കോഡിനേറ്റർ ടെക്നീഷ്യൻ: 02
- ഡ്രാഫ്റ്റ്സ്മാൻ (സിവിൽ): 02
Age Limit Details
✦ 30 വയസ്സ് വരെയാണ് പ്രായപരിധി. 2022 ജൂലൈ 15ന് 30 വയസ്സ് കവിയരുത്
✦ ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും SC/ST വിഭാഗക്കാർക്ക് 5 വർഷവും പ്രായപരിധിയിൽ നിന്ന് ഇളവ് ലഭിക്കും
Educational Qualifications
1. ഷീറ്റ് മെറ്റൽ വർക്കർ
› എസ്എസ്എൽസി പാസായിരിക്കണം, ഷീറ്റ് മെറ്റൽ വർക്കർ അല്ലെങ്കിൽ ഫിറ്റർ ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
2. വെൽഡർ
› എസ്എസ്എൽസി പാസായിരിക്കണം, വെൽഡർ ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
3. ഫിറ്റർ
› എസ്എസ്എൽസി പാസായിരിക്കണം, ഫിറ്റർ ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
4. മെക്കാനിക്ക് ഡീസൽ
› എസ്എസ്എൽസി പാസായിരിക്കണം, മെക്കാനിക്ക് ഡീസൽ ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
5. മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ
› എസ്എസ്എൽസി പാസായിരിക്കണം, മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
6. പ്ലംബർ
› എസ്എസ്എൽസി പാസായിരിക്കണം, പ്ലംബർ ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
7. പെയിന്റർ
› എസ്എസ്എൽസി പാസായിരിക്കണം, പെയിന്റർ ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
8. ഇലക്ട്രീഷ്യൻ
› എസ്എസ്എൽസി പാസായിരിക്കണം, ഇലക്ട്രീഷ്യൻ ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
9. ക്രൈൻ ഓപ്പറേറ്റർ (EOT)
› എസ്എസ്എൽസി പാസായിരിക്കണം, ഇലക്ട്രീഷ്യൻ അല്ലെങ്കിൽ ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
10. ഇലക്ട്രോണിക് മെക്കാനിക്
› എസ്എസ്എൽസി പാസായിരിക്കണം, ഇലക്ട്രോണിക് മെക്കാനിക്ക് ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
11. ഇൻസ്‌ട്രുമെന്റ് മെക്കാനിക്ക്
› എസ്എസ്എൽസി പാസായിരിക്കണം,ഇൻസ്‌ട്രുമെന്റ് മെക്കാനിക്ക് ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
12. ഷിപ്വ്റൈറ്റ് വുഡ്
› എസ്എസ്എൽസി പാസായിരിക്കണം, കാർപെൻഡർ അല്ലെങ്കിൽ ഷിപ്വ്റൈറ്റ് വുഡ് ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
13. മെഷീനിസ്റ്റ്
› എസ്എസ്എൽസി പാസായിരിക്കണം, മെഷീനിസ്റ്റ് ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
14. എയർ കണ്ടീഷണർ ടെക്നീഷ്യൻ
› എസ്എസ്എൽസി പാസായിരിക്കണം, റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്ക് ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
15. ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)
› എസ്എസ്എൽസി പാസായിരിക്കണം, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ) ട്രേഡിൽ ഐടിഐ - NTC സർട്ടിഫിക്കറ്റ്
› യോഗ്യത നേടിയശേഷം കുറഞ്ഞത് 3 വർഷത്തെ പരിചയം
Salary Details
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് റിക്രൂട്ട്മെന്റ് വഴി വർക്ക്മാൻ ഒഴിവുകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
- ആദ്യ വർഷം: 23,300/-
- രണ്ടാം വർഷം: 24,000/-
- മൂന്നാം വർഷം: 24,800/-
Application Fees
› 300 രൂപയാണ് അപേക്ഷ ഫീസ്
› SC/ ST/ PwBD അപേക്ഷാഫീസ് ഇല്ല
› അപേക്ഷിക്കുന്ന സമയത്ത് ഓൺലൈൻ വഴി അപേക്ഷാഫീസ് അടക്കാം
Selection Procedure
- ഓൺലൈൻ പരീക്ഷ
- പ്രാക്ടിക്കൽ പരീക്ഷ
How to Apply?
- താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്ത് യോഗ്യതകൾ പരിശോധിക്കുക
- ശേഷം www.cochinshipyard.com എന്ന സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ താഴെ നൽകിയിരിക്കുന്ന Apply Now ക്ലിക്ക് ചെയ്യുക
- കൊച്ചിൻ ഷിപ്പിയാർഡ് റിക്രൂട്ട്മെന്റിലേക്ക് ആദ്യമായി അപേക്ഷിക്കുന്നവർ Register എന്ന് ക്ലിക്ക് ചെയ്തു രജിസ്റ്റർ ചെയ്യുക. മറ്റുള്ളവർ ലോഗിൻ ചെയ്തു അപേക്ഷിക്കുക
- ആവശ്യമെങ്കിൽ അപേക്ഷ ഫീസ് അടക്കുക
- അവസാനം സബ്മിറ്റ് ചെയ്യുക
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment