കേന്ദ്രസർക്കാർ സ്ഥാപനമായ പാലക്കാട്ടെ ഫ്ലൂയിഡ് കൺട്രോൾ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (FCRI) ഡ്രൈവർ ഒഴിവിലേക്ക് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു
എഫ് സി ആർ ഐയിൽ ഡ്രൈവർ ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ആണ് നിയമിക്കുന്നത് അപേക്ഷിക്കുവാനുള്ള യോഗ്യത പത്താം ക്ലാസ് വിജയം ഇംഗ്ലീഷ്/മലയാളം/തമിഴ് ഭാഷ പരിജ്ഞാനം,LMV ഡ്രൈവിംഗ് ലൈസൻസ്, മൂന്നുവർഷത്തെ പ്രവർത്തിപരിചയം തുടങ്ങിയവ ഉണ്ടാകണം.
അപേക്ഷിക്കുവാനുള്ള പ്രായപരിധി 40 വയസ്സുവരെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ശമ്പളം പ്രതിമാസം 12000 രൂപ ലഭിക്കും. ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ചതിനു ശേഷം careers@fcriindia.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം Head-P&A,FCRI യുടെ പേരിലാണ് അപേക്ഷ അയക്കേണ്ടത് ഇമെയിൽ സബ്ജക്ട് ലൈനിൽ ഡ്രൈവർ (Contract) 2022 എന്ന് രേഖപ്പെടുത്തിയിരിക്കണം അപേക്ഷയോടൊപ്പം യോഗ്യത പ്രായപരിധി പ്രവർത്തി പരിചയം തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും ഉൾപ്പെടുത്തിയിരിക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 31
അപേക്ഷാഫോം
ഒഫീഷ്യൽ വെബ്സൈറ്റ്
Post a Comment