K-Rail Recruitment 2022
കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (K-Rail) സെക്ഷൻ എൻജിനീയർ (സിവിൽ) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടി കേരള സർക്കാരും ഇന്ത്യൻ സർക്കാരിന്റെ റെയിൽവേ മന്ത്രാലയവും സംയുക്തമായി സ്ഥാപിതമായ ഒരു സംരംഭമാണ് കെ-റെയിൽ. ഇതിലേക്കാണ് ഇപ്പോൾ ഒഴിവുകൾ വന്നിരിക്കുന്നത്. അപേക്ഷകൾ 2022 ഓഗസ്റ്റ് 2 വരെ ഇമെയിൽ വഴി സമർപ്പിക്കാവുന്നതാണ്. വിശദ വിവരങ്ങൾ നമുക്ക് വഴിയെ മനസ്സിലാക്കാം.
K-Rail Recruitment 2022 - Vacancy Details
കെ-റെയിൽ സെക്ഷൻ എൻജിനീയർ സിവിൽ പോസ്റ്റിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിലേക്ക് ആകെ 3 ഒഴിവുകളാണ് ഉള്ളത്. തിരുവനന്തപുരത്തും എറണാകുളം ജില്ലയിലുമാണ് ഒഴിവുകൾ വരുന്നത്.
K-Rail Recruitment 2022 - Age Limit Details
പരമാവധി 35 വയസ്സ് വരെയാണ് പ്രായപരിധി. 2021 ഡിസംബർ 31ന് 35 വയസ്സ് കവിയാൻ പാടില്ല.
K-Rail Recruitment 2022 - Educational Qualifications
› ബിടെക് സിവിൽ
› റെയിൽവേ/ മെട്രോ റെയിൽ എന്നിവയിൽ സെക്ഷൻ എൻജിനീയർ/ അസിസ്റ്റന്റ് എൻജിനീയർ / അസിസ്റ്റന്റ് മാനേജർ/ ജൂനിയർ മാനേജർ/ ടെക്നിക്കൽ അസിസ്റ്റന്റ് തുടങ്ങിയ ഏതെങ്കിലും പോസ്റ്റിൽ റെഗുലർ അല്ലെങ്കിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്ത് മൂന്ന് വർഷത്തെ പരിചയം.
› മലയാളം ഭാഷ വ്യക്തമായി അറിഞ്ഞിരിക്കണം
› MS ഓഫീസ്/ CAD തുടങ്ങിയവ അറിഞ്ഞിരിക്കണം
K-Rail Recruitment 2022 - Salary Details
കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (K-Rail) റിക്രൂട്ട്മെന്റ് വഴി സെക്ഷൻ എൻജിനീയർ (സിവിൽ) പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടാൽ മാസം 46,250 രൂപ മുതൽ 1,31,700 രൂപ വരെ ശമ്പളം ലഭിക്കുന്നതാണ്.
How to Apply K-Rail Recruitment 2022?
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. യോഗ്യതകൾ വിശദമായി പരിശോധിക്കുക.
അപേക്ഷിക്കാൻ താല്പര്യപ്പെടുന്ന ഉദ്യോഗാർത്ഥികൾ ഏറ്റവും പുതിയ പാസ്പോർട്ട് സൈസ് ഫോട്ടോ, ബയോഡാറ്റ, യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം താഴെക്കാണുന്ന വിലാസത്തിൽ അയക്കുക
Managing Director Kerala Rail Development Corporation Limited, 5th Floor, Trans Tower, Vazhuthacaud, Thiruvananthapuram - 695014
പോസ്റ്റ് വഴി അയച്ച അപേക്ഷയുടെ ഒരു ഹാർഡ് കോപ്പി PDF രൂപത്തിലാക്കി krdclgok@gmail.com/ info@keralarail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കുക
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment