Kerala Rubber Board Limited Latest Recruitment 2022 | റബ്ബർ ബോർഡ്, കേരള നിയമനം | Kerala govt job

Kerala Rubber Board Limited Latest Recruitment 2022 | റബ്ബർ ബോർഡ്, കേരള നിയമനം | Kerala govt job


റബ്ബർ അധിഷ്ഠിത മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ ഉൽപാദനത്തിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കേരള റബ്ബർ ബോർഡ് വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷകൾ ക്ഷണിച്ചുകൊള്ളുന്നു. യോഗ്യരായ താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് 2022 ജൂലൈ 28 വരെ ഓൺലൈൻ വഴി അപേക്ഷിക്കാനുള്ള അവസരം റബ്ബർ ബോർഡ് നൽകുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്കായി തികച്ചും സൗജന്യമായി തന്നെ അപേക്ഷിക്കാൻ സാധിക്കും. ഈ റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.

Notification Details

  • ബോർഡ്: റബ്ബർ ബോർഡ്, കേരള
  • ജോലി തരം: കേന്ദ്ര സർക്കാർ
  • വിജ്ഞാപന നമ്പർ: KRL/XMD/001/2022
  • നിയമനം: നേരിട്ടുള്ള നിയമനം
  • ആകെ ഒഴിവുകൾ: 03
  • തസ്തിക: --
  • ജോലിസ്ഥലം: കേരളം
  • അപേക്ഷിക്കേണ്ട വിധം: ഓൺലൈൻ
  • അപേക്ഷിക്കേണ്ട തീയതി: 2022 ജൂലൈ 14
  • അവസാന തീയതി: 2022 ജൂലൈ 28

Vacancy Details

കേരള റബ്ബർ ബോർഡ് ജനറൽ മാനേജർ (ഇൻഫ്രാസ്ട്രക്ചർ), മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്‌), പ്രോജക്ട് എൻജിനീയർ തസ്തികളിലായി ആകെ 3 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും ഓരോ ഒഴിവു വീതമാണ് ഉള്ളത്.

Age Limit Details

  • ജനറൽ മാനേജർ (ഇൻഫ്രാ സ്ട്രക്ചർ): 65 വയസ്സ് വരെ
  • മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്‌): 45 വയസ്സ് വരെ
  • പ്രോജക്ട് എൻജിനീയർ: 35 വയസ്സ് വരെ
  • പട്ടികജാതി- പട്ടികവർഗ്ഗ/ ഒബിസി വിഭാഗക്കാർക്ക് പ്രായപരിധിയിൽ നിന്നും ഇളവുകൾ ലഭിക്കുന്നതാണ്.

Educational Qualifications

ജനറൽ മാനേജർ (ഇൻഫ്രാ സ്ട്രക്ചർ)

ബിടെക്/ എംടെക്/ മെക്കാനിക്കൽ എൻജിനീയറിങ്. ഇൻഫ്രാസ്ട്രക്ചർ സെക്ടറിൽ കുറഞ്ഞത് 15 വർഷത്തെ പരിചയം.

മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്‌)

CA/ICWA/CMA. ഫിനാൻസ് ആൻഡ് അക്കൗണ്ട്സിൽ 8 വർഷത്തെ പരിചയം.

പ്രോജക്ട് എൻജിനീയർ

സിവിൽ എൻജിനീയറിങ്ങിൽ ബിടെക്. യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട മേഖലയിൽ കുറഞ്ഞത് മൂന്ന് വർഷത്തെ പരിചയം.

Salary Details

കേരള റബ്ബർ ബോർഡ് റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു. ഓരോ മാസവും ലഭിക്കുന്ന ശമ്പളമാണ് താഴെ നൽകിയിരിക്കുന്നത്.

  • ജനറൽ മാനേജർ (ഇൻഫ്രാ സ്ട്രക്ചർ): 1,15,700/-
  • മാനേജർ (ഫിനാൻസ് & അക്കൗണ്ട്സ്‌): 68,700/-
  • പ്രോജക്ട് എൻജിനീയർ: 35,000/-

തിരഞ്ഞെടുപ്പ് പ്രക്രിയ

  • സ്ക്രീനിങ്
  • എഴുത്ത് പരീക്ഷ
  • ടെക്നിക്കൽ ഇന്റർവ്യൂ
  • ഫൈനൽ ഇന്റർവ്യൂ

How to Apply?

✦ ഈ ജോലിക്ക് അപേക്ഷിക്കുന്നതിന് മുൻപ് താഴെ നൽകിയിട്ടുള്ള ഔദ്യോഗിക വിജ്ഞാപനം ഡൗൺലോഡ് ചെയ്യുക. മുഴുവനായും വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.

✦ ഓൺലൈൻ വഴിയാണ് അപേക്ഷകൾ അയക്കേണ്ടത്

✦ അപേക്ഷകൾ 2022 ജൂലൈ 28 വൈകുന്നേരം 5 മണി വരെ സ്വീകരിക്കും

✦ അപേക്ഷകർ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യേണ്ടി വരും

✦ അപേക്ഷിക്കുന്ന സമയത്ത് നിങ്ങളെ വിളിച്ചറിയിക്കാൻ കഴിയുന്ന മൊബൈൽ നമ്പറോ അല്ലെങ്കിൽ ദിവസവും ശ്രദ്ധിക്കുന്ന ഇ-മെയിൽ ഐഡിയോ നൽകുക

✦ ഓൺലൈൻ വഴിയുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ

✦ പൂർണമായ യോഗ്യതകൾ ഇല്ലാത്തവരുടെ അപേക്ഷകൾ നിരുപാധികം തള്ളിക്കളയുന്നതാണ്

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts