Kerala State Council for Clinical Establishment (KSCCE) Recruitment 2022 | കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്

Kerala State Council for Clinical Establishment (KSCCE) Recruitment 2022 | കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്


കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സിന്റെ തിരുവനന്തപുരം തൈക്കാടുള്ള സംസ്ഥാന കൗൺസിൽ ഓഫീസിലേക്ക്  കരാർ അടിസ്ഥാനത്തിൽ താഴെപ്പറയുന്ന ഉദ്യോഗത്തിന് തെരഞ്ഞെടുക്കപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. എസ്എസ്എൽസി പാസായവർ ഈ അവസരം പ്രയോജനപ്പെടുത്തുക. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾ 2022 ജൂലൈ 20ന് മുൻപ് ഇമെയിൽ വഴി അപേക്ഷിക്കണം.

Vacancy Details

ക്ലാർക്ക് തസ്തികയിൽ ആകെ രണ്ട് ഒഴിവാണ് ഉള്ളത്. ഒഴിവുകൾ ഇനി ഉയരാൻ സാധ്യതയില്ല.

Age Limit Details

18 വയസ്സ് മുതൽ 36 വയസ്സ് വരെയാണ് പ്രായപരിധി. പട്ടികജാതി/ പട്ടികവർഗ്ഗ/ മറ്റ് പിന്നോക്ക വിഭാഗക്കാർ/ വിധവകൾ എന്നിവർക്ക് നിയമാനുസൃതമായ വയസ്സിളവ് അനുവദിക്കുന്നതാണ്.

Educational Qualifications

› എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യമായ യോഗ്യത
› കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ

› മലയാളം, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലുള്ള പ്രാവീണ്യം

Salary Details

കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് ക്ലർക്ക് തസ്തികയിൽ കരാർ അടിസ്ഥാനത്തിലുള്ള നിയമനമാണ് നടത്തുന്നത്. ഈ തസ്തികയിലേക്ക് തിരഞ്ഞെടുക്കപെടുകയാണെങ്കിൽ ദിവസവേതനം 755 രൂപ നിരക്കിൽ ലഭിക്കുന്നതാണ്.

അപേക്ഷിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ?

› ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ഡൗൺലോഡ് ചെയ്യുക

› ഡൗൺലോഡ് ചെയ്ത PDF നോട്ടിഫിക്കേഷൻ പ്രിന്റ് എടുത്ത് പൂരിപ്പിക്കുക

› എസ്എസ്എൽസി സർട്ടിഫിക്കറ്റ്, യോഗ്യത സർട്ടിഫിക്കറ്റുകൾ, എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് എന്നിവ സ്കാൻ ചെയ്ത് PDF ഫോർമാറ്റിൽ kscceclerk2022@gmail.com എന്ന ഈ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്

› അപേക്ഷകൾ 2022 ജൂലൈ 20 അർദ്ധരാത്രിയിൽ 12 മണിവരെ സ്വീകരിക്കും. അതിനുശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts