കേരളത്തിന്റെ വികസനത്തിലും വ്യവസായ വൽക്കരണത്തിലും ഒരു പ്രധാന പങ്ക് വഹിക്കുന്ന ധനകാര്യ മേഖലയിലെ ഒരു ട്രെൻഡ് സെറ്ററാണ് കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെഎഫ്സി). ഇപ്പോൾ കെഎഫ്സിക്ക് 16 ഓഫീസുകളും തിരുവനന്തപുരത്തെ ആസ്ഥാനവും കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സോണൽ ഓഫീസുകളും ഉണ്ട്.
കെഎഫ്സി ഇപ്പോൾ വിവിധ തസ്തികകളിൽ താൽക്കാലിക ഒഴിവുകളിൽ നിയമനം നടത്തുന്നതിന് വേണ്ടി വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഓഫീസ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് അക്കൗണ്ട്സ്, പ്രൊജക്റ്റ് മാനേജർ തുടങ്ങിയ ഒഴിവുകളിലേക്ക് ആണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് 2022 ജൂലൈ 2 വരെ കൊറിയർ വഴിയോ തപാൽ വഴിയോ അപേക്ഷ സമർപ്പിക്കാം.
Vacancy Details
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓരോ തസ്തികയിലും വരുന്ന ഒഴിവ് വിവരങ്ങൾ താഴെ നൽകുന്നു.
- ഓഫീസ് എക്സിക്യൂട്ടീവ്: 05
- അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: 02
- പ്രൊജക്റ്റ് മാനേജർ: 01
Age Limit Details
- ഓഫീസ് എക്സിക്യൂട്ടീവ്: 30 വയസ്സ് വരെ
- അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: 35 വയസ്സ് വരെ
- പ്രൊജക്റ്റ് മാനേജർ: 60 വയസ്സ് വരെ
Educational Qualifications
1. ഓഫീസ് എക്സിക്യൂട്ടീവ്
› ഏതെങ്കിലും വിഷയത്തിൽ ബിരുദം
› ഇംഗ്ലീഷ് ടൈപ്പിംഗ് വേഗത 45 WPM
› ഒരു വർഷത്തെ പരിചയം
2. അക്കൗണ്ട്സ് എക്സിക്യൂട്ടീവ്
› CA/ CMA ഇന്റർ മീഡിയേറ്റ് പരീക്ഷ വിജയിക്കുക
› ജിഎസ്ടി ഫയലിംഗ്, ടിഡിഎസ് റിട്ടേൺ, ശമ്പളത്തിന്റെ ടിഡിഎസ്, മറ്റ് ആദായ നികുതി കാര്യങ്ങൾ, സെക്രട്ടേറിയൽ സേവനങ്ങൾ, ബാലൻസ് ഷീറ്റുകളുടെ പ്രോസസ്സിംഗ്, വരുമാന പ്രസ്താവനകൾ, മറ്റ് സാമ്പത്തിക പ്രസ്താവനകൾ, അടയ്‌ക്കേണ്ട അക്കൗണ്ടുകൾ, ബാങ്ക് അനുരഞ്ജനം, വിവിധ ധനകാര്യങ്ങൾ തയ്യാറാക്കൽ എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ യോഗ്യതാനന്തര പരിചയം.
3. പ്രൊജക്റ്റ് മാനേജർ (സിവിൽ)
› സിവിൽ എൻജിനീയറിങ്ങിൽ ബിടെക് അല്ലെങ്കിൽ ബിഇ
› യോഗ്യത നേടിയ ശേഷം 10 വർഷത്തിൽ കുറയാതെ ഉള്ള പരിചയം
Salary Details
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ റിക്രൂട്ട്മെന്റ് വഴി തിരഞ്ഞെടുക്കപ്പെട്ടാൽ ലഭിക്കുന്ന ശമ്പള വിവരങ്ങൾ താഴെ നൽകുന്നു.
- ഓഫീസ് എക്സിക്യൂട്ടീവ്: 16,000/-
- അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: 25,000/-
- പ്രൊജക്റ്റ് മാനേജർ: 40,000/-
How to Apply?
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ റിക്രൂട്ട്മെന്റ് ഒഴിവുകളിലേക്ക് 2022 ജൂലൈ 2 വരെ അപേക്ഷിക്കാം. എങ്ങനെ അപേക്ഷിക്കാമെന്നും അപേക്ഷയിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്നും താഴെ നൽകുന്നു.
✦ ഓരോ തസ്തികയിലേക്കും വന്നിരിക്കുന്ന വിജ്ഞാപനം താഴെ നൽകിയിരിക്കുന്ന ലിങ്ക് വഴി ഡൗൺലോഡ് ചെയ്യുക.
✦ വിജ്ഞാപനത്തോടൊപ്പം നൽകിയിരിക്കുന്ന അപേക്ഷാ ഫോറം പ്രിന്റ് എടുക്കുക
✦ അപേക്ഷയിൽ അനുവദിച്ചിരിക്കുന്ന വിവരങ്ങൾ വ്യക്തമായ രീതിയിൽ പൂരിപ്പിക്കുക
✦ അപേക്ഷയിൽ ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ ഒട്ടിക്കുക. സ്വയം സാക്ഷ്യപ്പെടുത്തുക.
✦ അപേക്ഷകൾ എൻവലപ്പ് കവറിലാക്കി താഴെ നൽകിയിരിക്കുന്ന വിലാസത്തിൽ അയക്കുക
The Executive Director, Head Office, Kerala Financial Corporation, Vellayambalam, Thiruvananthapuram-695033, Kerala
✦ അപേക്ഷകൾ 2022 ജൂലൈ 2 വൈകുന്നേരം 5 മണിക്ക് മുൻപ് എത്തുന്ന വിധത്തിൽ തപാൽ അല്ലെങ്കിൽ കൊറിയർ വഴി അയക്കുക
APPLY NOW
Post a Comment