മഴ ശക്തമാകുന്നു: നാളെ അവധി | Rain school holiday

മഴ ശക്തമാകുന്നു: നാളെ അവധി | Rain school holiday

വയനാട്

കനത്ത മഴ തുടരുന്നതിനാൽ പ്രൊഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (15.7.2022) വയനാട് ജില്ലയിൽ അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാമ്പ്‌ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി ആയിരിക്കും. മോഡൽ റെസിഡൻസ് സ്കൂളുകൾക്ക് അവധി ബാധകമായിരിക്കില്ല.
അവധി ദിവസങ്ങളിൽ കുട്ടികൾ വെള്ളക്കെട്ടുകളും ജലാശയങ്ങളും കാണാൻ പോകുന്നത് നിയന്ത്രിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും കലക്ടർ അറിയിച്ചു.

നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ശക്തമായ മഴയെത്തുടർന്ന് നിലമ്പൂർ വിദ്യാഭ്യാസ ഉപജില്ലയിലെ പ്രൊഫഷനൽ കോളജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 15) ന് ജില്ലാകലക്ടർ വി. ആർ പ്രേം കുമാർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച  പരീക്ഷകൾ, ഇന്റർവ്യൂ എന്നിവയ്ക്ക് മാറ്റമില്ല.

Post a Comment

Previous Post Next Post

News

Breaking Posts