മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ബ്യുറോയുടെയും കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെയും മോഡല്‍ കരിയര്‍ സെന്ററിന്റെയും സഹകരണത്തോടെ ആഗസ്റ്റ് 27 ന് സര്‍വ്വകലാശാല ക്യാമ്പസ്സില്‍ ‘ബ്രൈറ്റ് മൈന്‍ഡ്‌സ് 2022’ മെഗാ തൊഴില്‍ മേള നടത്തുന്നു.
- ബാങ്കിങ്,
- ഇന്‍ഷുറന്‍സ്.
- മാനേജ്‌മെന്റ്.
- സയന്‍സ്,
- കൊമേഴ്‌സ്,
- എഡ്യുക്കേഷന്‍,
- ഐ.ടി,
- മറ്റ് എഞ്ചിനീയറിംഗ് ശാഖകള്‍,
- ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ്,
- മാര്‍ക്കറ്റിംഗ്, സെയില്‍സ്
തുടങ്ങിയ സെക്ടറുകളില്‍ നിന്നുള്ള ഉദ്യോഗദായകര്‍ പങ്കെടുക്കും.
തൊഴില്‍ മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ബിരുദവും ഡിപ്ലോമയും അതിന് മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയബിലിറ്റി സെന്റര്‍ കോട്ടയം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി കേരള, മോഡല്‍ കരിയര്‍ സെന്റര്‍ കോട്ടയം എന്നീ ഫേസ്ബുക്ക് പേജുകളിലുള്ള ലിങ്ക് മുഖേന രജിസ്റ്റര്‍ ചെയ്യുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2731025, 2563451 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
Post a Comment