മൗലാന ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകൾ: അവസാന തീയതി ഒക്ടോബർ 3
കേന്ദ്ര സർവകലാശാലയായ മൗലാന ആസാദ് നാഷണൽ ഉർദു യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 2022-23 വർഷത്തേക്കുള്ള ഡിസ്റ്റൻസ് എജുക്കേഷൻ നടത്തുന്ന എം.എ ഉർദു, എം.എ ഇംഗ്ലീഷ്, എം.എ ഇസ്ലാമിക് സ്റ്റഡീസ്, ബി.എ, ബി.കോം ഡിപ്ലോമ ഇൻ ടീച്ച് ഇംഗ്ലീഷ്, ഡിപ്ലോമ ഇൻ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, സർട്ടിഫിക്കറ്റ് ഇൻ പ്രൊഫിഷ്യൻസി ഇൻ ഉർദു, ഫങ്ഷനൽ ഇംഗ്ലീഷ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനത്തിന് അപേക്ഷ ക്ഷണിചിരിക്കുന്നത്.
https://manuu.edu.in/dde എന്ന വെബ്സൈറ്റ് വഴി അപേക്ഷകൾ ഒക്ടോബർ 3 വരെ സ്വീകരിക്കും. വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസും ഈ വെബ്സൈറ്റിൽ നിന്ന് ലഭ്യമാകുന്നതാണ്.
Post a Comment