ഒറ്റത്തവണ രജിസ്ട്രേഷന്‍ സൗകര്യം ആരംഭിച്ച് യു പി എസ് സി. സര്‍ക്കാര്‍ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ ഒറ്റത്തവണ രജിസ്റ്റര്‍ ചെയ്ത് വിവിധ റിക്രൂട്ട്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനാകും.
ഒരു ഉദ്യോഗാര്‍ത്ഥിയുടെ രജിസ്ട്രേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ വിവരങ്ങള്‍ കമ്മീഷന്റെ സെര്‍വറുകളില്‍ സുരക്ഷിതമായി സൂക്ഷിക്കപ്പെടുമെന്ന് യു.പി.എസ്.സി അറിയിച്ചു.
യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ ഇനിയുള്ള പരീക്ഷകള്‍ക്ക് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തിഗത വിവരങ്ങള്‍ പൂരിപ്പിച്ച് ഒടിആര്‍ (വണ്‍ ടൈം രജിസ്‌ട്രേഷന്‍) പ്ലാറ്റ്‌ഫോമില്‍ സ്വയം രജിസ്റ്റര്‍ ചെയ്യണം. നേരത്തെ ഓരോ തവണ അപേക്ഷിക്കുമ്ബോഴും വ്യക്തിഗത വിവരങ്ങള്‍ ആവര്‍ത്തിച്ച് പൂരിപ്പിക്കണമായിരുന്നു. “കേന്ദ്ര ഗവണ്‍മെന്റിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളിലേക്കും സ്ഥാപനങ്ങളിലേക്കും എല്ലാ വര്‍ഷവും വിവിധ പരീക്ഷകള്‍ നടക്കാറുണ്ട്. നിരവധി ഉദ്യോഗാര്‍ത്ഥികളാണ് ഇതിനായി അപേക്ഷിക്കുന്നതും. ഇനിമുതല്‍ വിവരങ്ങള്‍ ആവര്‍ത്തിച്ച് നല്‍കി സമയം പാഴാക്കാതിരിക്കാന്‍ പുതിയ രീതി സഹായിക്കും.
വണ്‍ ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഇനിയുള്ള ഓരോ പരീക്ഷയുടെയും അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ അടിസ്ഥാന വ്യക്തിഗത വിവരങ്ങള്‍ വീണ്ടും നല്‍കേണ്ടിവരില്ല. പരീക്ഷകളുടെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സമയത്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കേണ്ട 70 ശതമാനം വിവരങ്ങളും മുന്‍കൂറായി പൂരിപ്പിച്ചിട്ടുണ്ടാകും. സമയം ലാഭിക്കുന്നതിനൊപ്പം തിടുക്കത്തില്‍ പൂരിപ്പിച്ച് തെറ്റ് വരുത്താതിരിക്കാനും ഈ മാര്‍ഗ്ഗം സഹായിക്കും. കമ്മീഷന്റെ വെബ്സൈറ്റുകളില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം.
Post a Comment