കുട്ടികൾക്ക് ഓൺലൈൻ പൂക്കള കളറിംഗ് മത്സരം

കുട്ടികൾക്ക് ഓൺലൈൻ പൂക്കള കളറിംഗ് മത്സരം

ഓണാഘോഷത്തിന്റെ ഭാഗമായി വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്തും എടവനക്കാട് ഭൂമി ചിത്രകലാ പഠനകേന്ദ്രവും ചേർന്ന് വിദ്യാർത്ഥികൾക്കായി ഓണ്‍ലൈന്‍ പൂക്കള കളറിംഗ് മത്സരം നടത്തുന്നു. 3 വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്. 1 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സെപ്റ്റംബര്‍ 3, 4 തീയതികളിലാണ് മത്സരം നടക്കുക. സെപ്റ്റംബര്‍ 2 വൈകിട്ട് 7 വരെയാണ് മത്സരങ്ങളിലേക്കുള്ള രജിസ്‌ട്രേഷന്റെ അവസാന തീയതി. മത്സരങ്ങളുടെ വിവരങ്ങൾക്കും മറ്റും www.bhooniarts.com, www.Facebook.com/bhoomiart/ എന്ന വെബ്സൈറ്റുകൾ സന്ദർശിക്കുക. രജിസ്‌ട്രേഷനായി ബന്ധപ്പെടേണ്ട നമ്പറുകള്‍: 

  • കാറ്റഗറി എ (കെ.ജി, 1,2,3 ക്ലാസ്സുകള്‍)  ഫോണ്‍:6238069912.
  • കാറ്റഗറി ബി (4,5,6,7 ക്ലാസ്സുകള്‍)  ഫോണ്‍: 9526110781.
  • കാറ്റഗറി സി (8,9,10,11,12 ക്ലാസ്സുകള്‍) ഫോണ്‍: 9746303007.

സമ്മാനതുക

  • കാറ്റഗറി എ: ഒന്നാം സമ്മാനം 3000 രൂപ, രണ്ടാം സമ്മാനം 2000 രൂപ  മൂന്നാം സമ്മാനം 1000 രൂപ.
  • കാറ്റഗറി ബി: ഒന്നാം സമ്മാനം 4000 രൂപ, രണ്ടാം സമ്മാനം 2500 രൂപ, മൂന്നാം സമ്മാനം 1000 രൂപ.
  • കാറ്റഗറി സി: ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ, മൂന്നാം സമ്മാനം 2000 രൂപ.

 മാവേലി പസിൽ കളിക്കൂ, നേടൂ ഉഗ്രൻ സമ്മാനങ്ങൾ

Post a Comment

أحدث أقدم

News

Breaking Posts