വാട്ട്സ്ആപ്പിലെ ഈ മാസം വരാനിരിക്കുന്ന മൂന്ന് സുപ്രധാന മാറ്റങ്ങള്‍

വാട്ട്സ്ആപ്പിലെ ഈ മാസം വരാനിരിക്കുന്ന മൂന്ന് സുപ്രധാന മാറ്റങ്ങള്‍


സ്വകാര്യതയ്ക്ക് കൂടുതല്‍ സുരക്ഷതിത്വം നല്‍കുന്ന കുറച്ച് സവിശേഷതകള്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്ട്സ്ആപ്പ്. പുതിയ സവിശേഷതകള്‍ വാട്ട്സ്ആപ്പിന്റെ സിഇഒയായ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് പ്രഖ്യാപിച്ചത്. വാട്ട്സ്ആപ്പിലെ മാറ്റങ്ങള്‍ എന്തൊക്കയാണെന്ന് അറിയാം.

നിങ്ങള്‍ ഓണ്‍ലൈന്‍ ഉള്ളത് ആരൊക്കെ അറിയണമെന്ന് തീരുമാനിക്കാം

ഓണ്‍ലൈന്‍ (Online) ഉള്ളത് ആരോക്കെ അറിയണമെന്നത് സംബന്ധിച്ച് ഉപയോക്താവിന് തന്നെ തീരുമാനമെടുക്കാം. ഈ മാസം അവസാനത്തോടെ സവിശേഷത ലഭ്യമാകുമെന്നാണ് വിവരം. നിലവില്‍ ‘ഓണ്‍ലൈന്‍’ സ്റ്റാറ്റസ് മൂന്ന് തരത്തിലാണ് മാറ്റാന്‍ സാധിക്കുക. ഒന്ന് എല്ലാവര്‍ക്കും കാണാവുന്ന പോലെ, രണ്ട് കോണ്‍ടാക്ട്സില്‍ ഉള്ളവര്‍ക്ക് മാത്രം, മൂന്ന് ആര്‍ക്കും കാണാന്‍ കഴിയാത്തപോലെ. ഇതിന് സമാനമായിരിക്കും പുതിയ സവിശേഷത വരുന്നത്.

ഒരു തവണ കാണാന്‍ കഴിയുന്ന സന്ദേശങ്ങളുടെ സ്ക്രീന്‍ഷോട്ടുകള്‍ എടുക്കുന്നത് തടയാം

ഒരു തവണ മാത്രം കാണാന്‍ കഴിയുന്ന സന്ദേശങ്ങള്‍ എന്ന സവിശേഷത അടുത്തിടെയാണ് വാട്ട്സ്ആപ്പ് അവതരിപ്പിച്ചത്. എന്നാല്‍ സ്ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയുന്നത് മൂലം അത്തരം സന്ദേശങ്ങളുടെ മൂല്യം ഇല്ലാതാവുകയാണ്. അതിനാല്‍ സ്ക്രീന്‍ഷോട്ട് എടുക്കുന്നത് തടയാനുള്ള സവിശേഷത അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്ട്സ്ആപ്പ്. എന്ന് മുതല്‍ ഇത് ലഭ്യമാകുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.

ആരുമറിയാതെ ഗ്രൂപ്പില്‍ നിന്ന് പുറത്തുകടക്കാം

നിലവില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് ലീവ് ചെയ്യുമ്പോള്‍ എല്ലാ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അത് അറിയാന്‍ സാധിക്കും. എന്നാല്‍ ഇനിമുതല്‍ ആരുമറിയാതെ തന്നെ ഗ്രൂപ്പില്‍ നിന്നും പുറത്തുകടക്കാന്‍ കഴിയും. എന്നാല്‍ ഗ്രൂപ്പ് അഡ്മിനുകള്‍ക്ക് ഇത് അറിയാന്‍ കഴിയുമെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഈ മാസം തന്നെ ഉപയോക്താക്കള്‍ക്ക് സവിശേഷത ലഭ്യമാകും.

Post a Comment

Previous Post Next Post

News

Breaking Posts