കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; ഒക്ടോബര്‍ 15ന് മുമ്പ് അപേക്ഷിക്കണം

കള്ള് വ്യവസായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ്; ഒക്ടോബര്‍ 15ന് മുമ്പ് അപേക്ഷിക്കണം


കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ എട്ടാം ക്ലാസിലോ അതിനു മുകളിലോ ഉള്ള കോഴ്‌സുകളില്‍ പഠിക്കുന്നവരെയാണ് പരിഗണിക്കുന്നത്. എട്ട്, ഒമ്പത്, പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് യഥാക്രമം 70 ശതമാനം മാര്‍ക്കോടെ ഏഴ്, എട്ട്, ഒമ്പത്, പത്ത്  ക്ലാസുകള്‍  വിജയിച്ചിരിക്കണം. 

എസ്.എസ്.എല്‍.സി. പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡ്/ മാര്‍ക്ക് വാങ്ങി വിജയിച്ചവര്‍ക്ക് സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും സമ്മാനങ്ങള്‍ നല്‍കും.അപേക്ഷാ ഫോറത്തിന്‍റെ മാതൃകയും വിശദവിവരങ്ങളും കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്‍റെ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ക്ക് ഒക്ടോബര്‍ 15ന് മുന്‍പ് നല്‍കണം. ഫോണ്‍: 0477-2267751.

Post a Comment

Previous Post Next Post

News

Breaking Posts