ആർമി പബ്ലിക് സ്കൂളിൽ അധ്യാപകരാകാം: അപേക്ഷ ഒക്ടോബർ 5വരെ

 

central govt jobs,teaching jobs,Army public school teachers recruitment 2022,


ഇന്ത്യൻ ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റിക്കു കീഴിലുള്ള ആർമി പബ്ലിക് സ്‌കൂളുകളിൽ വിവിധ അധ്യാപക ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 5വരെ ഓൺലൈനായി അപേക്ഷ നൽകാം. https://register.cbtexams.in/awes/registration വഴി രജിസ്റ്റർ ചെയ്യാം. തസ്തികകൾ, അപേക്ഷ, യോഗ്യത, പ്രായം സംബന്ധിച്ച വിശദ വിവരങ്ങൾ https://awesindia.com വെബ്സൈറ്റിൽ ലഭ്യമാണ്.

തിരഞ്ഞെടുപ്പ്

സ്‌ക്രീനിങ് ടെസ്റ്റ്, അഭിമുഖം, ടീച്ചിങ് അഭിരുചി, കംപ്യൂട്ടർ പ്രഫിഷ്യൻസി അടിസ്ഥാനമാക്കിയാണ് നിയമനം. നവംബർ 5, 6 തീയതികളിലാണു പരീക്ഷ. കേരളത്തിൽ തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്.

ഒഴിവുകൾ

🌐പിജിടി (ഇംഗ്ലിഷ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, ജോഗ്രഫി, പൊളിറ്റിക്കൽ സയൻസ്, സൈക്കോളജി, ഹോം സയൻസ്, മാത്‌സ്, ഫൈൻ ആർട്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ബയോടെക്നോളജി, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, കംപ്യൂട്ടർ സയൻസ്, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, ഫിസിക്കൽ എജ്യുക്കേഷൻ എന്നിവയിലാണ് നിയമനം.50% മാർക്കോടെ പിജി, ബിഎഡ്. പാസാകണം.
🌐ടിജിടി (സാൻസ്ക്രിട്, ഹിന്ദി, ഇംഗ്ലിഷ്, സോഷ്യൽ സ്റ്റഡീസ്, മാത്‌സ്, സയൻസ്, കംപ്യൂട്ടർ സയൻസ്). 50ശതമാനം മാർക്കോടെ ബിരുദം, ബിഎഡ് നേടിയിരിക്കണം.

🌐പിആർടി: 50% മാർക്കോടെ ബിരുദം, D.EI.Ed/B.EI.Ed/B.Ed നിയമനം ലഭിക്കുമ്പോൾ ടിജിടി, പിആർടിക്കാർക്ക് സിടിഇടി/ടെറ്റ് യോഗ്യത നിർബന്ധമാണ്.

പ്രായം

40 വയസിൽ താഴെയാണ് പ്രായപരിധി. ജോലി പരിചയമുള്ളവർ 57 വയസ് വരെയാകാം.

പ്രവർത്തി പരിചയം കഴിഞ്ഞ 10 വർഷത്തിനുള്ളിൽ കുറഞ്ഞത് 5 വർഷം അധ്യാപക ജോലി ചെയ്തവരാകണം

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts