കേരള പബ്ലിക് സർവീസ് കമ്മീഷൻ (കേരള PSC) വിവിധ തസ്തികകളിലേക്കുള്ള അഡ്മിറ്റ് കാർഡ് പുറത്തുവിട്ടു. മാനേജർ- ഖാദി ഗ്രാമോദ്യോഗ് ഭവൻ / ഗോഡൗൺ കീപ്പർ- കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് (Cat No: 062/2020), സ്റ്റോർ കീപ്പർ – കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് (Cat No: 063/2020), അക്കൗണ്ടന്റ്/ ജൂനിയർ അക്കൗണ്ടന്റ്-വിവിധ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ / കോർപ്പറേഷനുകൾ / ബോർഡ് (Cat No:610/2021&611/2021), ക്ലർക്ക് – സ്റ്റീൽ ആൻഡ് ഇൻഡസ്ട്രിയൽ ഫോർജിംഗ്സ് ലിമിറ്റഡ് (Cat No: 110/2022) എന്നീ തസ്തികകളുടെ അഡ്മിറ്റ് കാർഡാണ് പുറത്തു വിട്ടിരിക്കുന്നത്.
തസ്തികയിലേക്കുള്ള തെരഞ്ഞെടുപ്പിനായി 25.09.2022 ന് 01.30 PM മുതല്‍ 03.30PM വരെ നടത്തുവരാന്‍ തീരുമാനിച്ചിട്ടുള്ള ഒഎംആര്‍ പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് കേരള PSC വെബ്‌സൈറ്റിൽ നിന്നും www.keralapsc.gov.in ഡൗൺലോഡ് ചെയ്യാവുന്നതാണ്. 12.09.2022 മുതല്‍ വെബ്‌സൈറ്റിൽ നിന്നും ഉദ്യോഗാർത്ഥികൾക്ക് അഡ്മിറ്റ് കാർഡുകൾ യൂസർ നേമും പാസ്സ്‌വേർഡും ഉപയോഗിച്ചു ഡൗൺലോഡ് ചെയ്യാം.
പരീക്ഷ കേന്ദ്രത്തിൽ നിർദ്ദേശിച്ച സസമയത്തിനു മുൻപ് തന്നെ ഹാജർ ആകേണ്ടതാണ്. അഡ്മിറ്റ് കാർഡ് നിർബന്ധമായും കൊണ്ട് വരേണ്ടതാണ്. അഡ്മിറ്റ് കാർഡ് ഇല്ലാത്ത പക്ഷം പരീക്ഷ എഴുതാൻ അനുവദിക്കുന്നതല്ല. അഡ്മിറ്റ് കാർഡിനോടൊപ്പം id പ്രൂഫ് ഏതെങ്കിലും കൈയിൽ കരുത്തേണ്ടതാണ്.
അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ് പോർട്ടലിലേക്ക് പോകുക. ഹോം പേജിൽ, ഏറ്റവും പുതിയ അറിയിപ്പ് പരിശോധിച്ച് ലിങ്കിനായി തിരയുക. പ്രസ്തുത തസ്തികയുടെ അഡ്മിറ്റ് കാർഡ് ലിങ്ക് കണ്ടുപിടിച് അതിൽ ക്ലിക്ക് ചെയ്യുക. ഡൗൺലോഡ് ചെയ്ത പ്രിൻറ് എടുക്കുക.
അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനുള്ള ഘട്ടങ്ങൾ
- കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക സൈറ്റ് keralapsc.gov.in സന്ദർശിക്കുക.
- കേരള PSC അഡ്മിറ്റ് കാർഡ് 2022 സെർച്ച് ചെയ്ത് അത് തുറക്കുക.
- യൂസർ ഐഡിയും പാസ്‌വേഡും നൽകുക.
- പ്രസ്തുത തസ്തികയുടെ ഹാൾ ടിക്കറ്റ് 2022 ഡൗൺലോഡ് ചെയ്യുക.
- അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment