അധ്യാപക ഒഴിവുകള്‍

info,jobs,അധ്യാപക ഒഴിവുകള്‍ | Teachers vacancies

പെരുമ്പാവൂർ : പുല്ലുവഴി ജയകേരളം ഹയർസെക്കൻഡറി സ്‌കൂളിൽ പ്ലസ് ടു വിഭാഗത്തിൽ മാത്തമാറ്റിക്‌സ് സീനിയർ ഗസ്റ്റ് പോസ്റ്റിലേക്കും ജ്യോഗ്രഫി സീനിയർ ഗസ്റ്റ് പോസ്റ്റിലേക്കും ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 13-നകം അപേക്ഷിക്കണം…….

一一一一一一一一一一一一一一一一一一一一一一一一一一一一

പത്തനാപുരം : സെന്റ് സ്റ്റീഫൻസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ താത്കാലിക അധ്യാപകരുടെ ഒഴിവുണ്ട്. കെമിസ്ട്രി, ബോട്ടണി, മലയാളം, കൊമേഴ്‌സ്, കംപ്യൂട്ടർ

ആപ്ലിക്കേഷൻ വിഭാഗങ്ങളിൽ ജൂനിയർ അധ്യാപകരുടെ ഒഴിവാണുള്ളത്. അഭിമുഖം തിങ്കളാഴ്ച 11-ന്.

一一一一一一一一一一一一一一一一一一一一一一一一一一一一

പെരുമ്പാവൂർ : മാറംപള്ളി എം.ഇ.എസ്. കോളേജിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, സൈക്കോളേജി ലാബ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷയും ബയോഡേറ്റയും 12-ന് മുൻപ് mesmplyvacancies@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ അയയ്ക്കണം.

一一一一一一一一一一一一一一一一一一一一一一一一一一一一

നടവരമ്പ് : നടവരമ്പ് ഗവ. മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം പൊളിറ്റിക്കൽ സയൻസ് (സീനിയർ) അധ്യാപക ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തും.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ അഭിമുഖത്തിന് ഹാജരാകണം
 一一一一一一一一一一一一一一一一一一一一一一一一一一一一 
എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിൽ അറബിക് വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. യോഗ്യത : അറബിക് വിഷയത്തിൽ ബിരുദാനന്തര ബിരുദം(പി.എച്ച്.ഡി/ നെറ്റ് ഉള്ളവർക്ക് മുൻഗണന. ) പ്രവൃത്തിപരിചയം അഭിലഷണീയം. നിശ്ചിത യോഗ്യതയുള്ളവരും എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യാലയത്തിലെ ഗസ്റ്റ് ലക്ചർ പാനലിൽ രജിസ്റ്റർ ചെയ്തവരുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 14 ന്‌ രാവിലെ 11 ന് നേരിട്ട് പ്രിൻസിപ്പൽ ഓഫീസിൽ ഹാജരാകണം. വിശദവിവരങ്ങൾക്ക് www.maharajas.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 
 一一一一一一一一一一一一一一一一一一一一一一一一一一一一

മരട് മാങ്കായിൽ ഗവ. വിഎച്ച്എസ്

മരട് ∙ മാങ്കായിൽ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗത്തിൽ ഒൻട്രപ്രനർഷിപ് ഡവലപ്മെന്റ് അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 13ന് 11ന്. 98462 17535.

അമ്പലമുകൾ വിഎച്ച്എസ്എസ്

കൊച്ചി∙ അമ്പലമുകൾ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ബിസിബിഎഫ് വൊക്കേഷനൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 14 നു രാവിലെ 10.30ന്. 9447988325.

പനയപ്പിള്ളി ഗവ.സ്കൂൾ

മട്ടാഞ്ചേരി∙ പനയപ്പിള്ളി സർക്കാർ സ്കൂളിൽ എച്ച്എസ്ടി മലയാളം വിഭാഗത്തിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 14ന് 2ന്.

പാമ്പാക്കുട എംടിഎം എച്ച്എസ്എസ്

പാമ്പാക്കുട∙ എംടിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഹിസ്റ്ററി അധ്യാപക ഒഴിവ്. കൂടിക്കാഴ്ച 12 നു 11ന്.

 一一一一一一一一一一一一一一一一一一一一一一一一一一一一 

പാടിയോട്ടുചാൽ ∙ വയക്കര ഗവ.ഹയർസെക്കൻഡറി സ്കൂളിൽ എൽപി വിഭാഗത്തിൽ ഒഴിവുള്ള രണ്ട് അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നാളെ രാവിലെ 10.30ന് സ്കൂൾ ഓഫിസിൽ ഇന്റർവ്യൂവിനു ഹാജരാകണം. 9446263297, 6282893159.


തളിപ്പറമ്പ്∙ പനക്കാട് ഗവ എൽപി സ്കൂളിൽ ഒഴിവുള്ള മുഴുവൻ സമയ അറബിക് അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തും. അഭിമുഖം നാളെ 1.30ന്.


മാവുങ്കാൽ ∙ രാംനഗർ സ്വാമി രാംദാസ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ് (മലയാളം) അധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11ന് സ്കൂൾ ഓഫിസിൽ.

 一一一一一一一一一一一一一一一一一一一一一一一一一一一一  

അധ്യാപക ഒഴിവ്

ബന്തടുക്ക∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കായിക അധ്യാപകന്റെ ഒരൊഴിവുണ്ട്. കൂടിക്കാഴ്ച നാളെ 11 ന് സ്കൂൾ ഓഫിസിൽ.

Post a Comment

Previous Post Next Post

News

Breaking Posts