2022 വര്‍ഷത്തെ വനിതാരത്ന പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു

 

Vanitha Retna Award-2022

 വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ നേട്ടങ്ങള്‍ കൈവരിച്ച വനിതകളില്‍ നിന്നും 2022 വര്‍ഷത്തെ വനിതാരത്ന പുരസ്‌കാരത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷക ജീവിച്ചിരിക്കുന്നവരും കഴിഞ്ഞ അഞ്ച് വര്‍ഷമെങ്കിലും സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത തുടങ്ങിയ ഏതെങ്കിലും മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരായിരിക്കണം.

ഓരോ പുരസ്‌കാര ജേതാവിനും അവാര്‍ഡ് തുകയായി ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തി പത്രവും നല്‍കും. വളരെ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളെ അതിജീവിച്ച് നേട്ടങ്ങളാര്‍ജ്ജിച്ച വനിതകള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. അപേക്ഷയോടൊപ്പം പ്രവര്‍ത്തന മേഖല വിശദീകരിക്കുന്ന രേഖകള്‍ (പുസ്തകം, സി.ഡി കള്‍, ഫോട്ടോകള്‍, പത്രക്കുറിപ്പ്) എന്നിവ ഉള്‍പ്പെടുത്തണം.

അപേക്ഷ/നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 25. സമയപരിധിക്ക് ശേഷവും നിശ്ചിത മാതൃകയിലല്ലാത്ത അപേക്ഷകളും പരിഗണിക്കുന്നതല്ല. വിശദ വിവരങ്ങള്‍ക്ക് www.wcd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. ഫോണ്‍ : 0468 2 966 649.

 Vanitha Retna Award-2022

Post a Comment

Previous Post Next Post

News

Breaking Posts