തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ആന്‍ഡ് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജോബ് ഡ്രൈവ് നടത്തുന്നു. തിരുവനന്തപുരം നഗരത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കാണ് നിയമനം.
എസ്. എസ്. എല്‍. സി, പ്ലസ് ടു, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 2500 ഒഴിവുകളാണ് നിലവിലുള്ളത്. താത്പര്യമുള്ള തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ സഹിതം ഒക്ടോബര്‍ ഏഴിന് രാവിലെ 10 മണിക്ക് കടകംപള്ളി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം മോഡല്‍ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടക്കുന്ന ജോബ് ഡ്രൈവില്‍ നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.
Post a Comment