പ്രിയപ്പെട്ട ഉദ്യോഗാർത്ഥികൾക്കായി പെരിന്തൽമണ്ണ നഗരസഭയും,മലപ്പുറം കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി 2022 ഒക്ടോബർ 30 ഞായറാഴ്ച പെരിന്തൽമണ്ണ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽവെച്ച് രാവിലെ 9 മുതൽ 3 മണിവരെ "JOB EXPO" സംഘടിപ്പിക്കുന്നു.പത്താംക്ലാസ് യോഗ്യത മുതലുള്ള എല്ലാ തൊഴിലന്വേഷകരായ ഉദ്യോഗാർത്ഥികൾക്ക് ഈ ജോബ് എക്സ്പോയിൽ പങ്കെടുക്കാവുന്നതാണ്. 40 കമ്പനികൾ പങ്കെടുക്കുന്ന ജോബ് എക്സ്പോയിൽ 400 അധികം തൊഴിലാവസരങ്ങൾ ആണുണ്ടാവുക.
ഫ്രീ ആൻഡ് സ്പോട്ട് രെജിസ്ട്രേഷൻ മാത്രം.
ജോബ് എക്സ്പോയിൽ വരുമ്പോൾ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1)ഒരു ഉദ്യോഗാർത്ഥിക്ക് പരമാവധി 3 കമ്പനികളുടെ ഇന്റർവ്യൂ മാത്രമേ അനുവദിക്കുകയുള്ളൂ
2)ഉദ്യോഗാർത്ഥികൾ ജോബ് മേളക്ക് വരുമ്പോൾ ബയോഡാറ്റ -3 കോപ്പി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സെർട്ടിഫക്കറ്റുകളുടെ കോപ്പികൾ, ജോലി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ, പാസ്പോർട്ട് സൈസ് ഫോട്ടോ -3 കോപ്പി എന്നിവ നിർബന്ധമായും കൊണ്ടുവരേണ്ടതാണ്
എല്ലാ തൊഴിലന്വേഷകരായ ഉദ്യോഗാർത്ഥികളെയും ജോബ് എക്സ്പ്പോ യിലേക്ക് സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്:
📞 98095 07329, 7594 880 872
Post a Comment