ഫോർമാൻ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ കേരള പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. താഴെ പറയുന്ന യോഗ്യതകൾ ഉള്ളവർക്ക് ഉടൻ അപേക്ഷിക്കാം.
യോഗ്യതകൾ
മെക്കാനിക്കൽ എൻജിനീയറിങ്ങിലുള്ള ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ പ്രസ്തുത തസ്തികക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിക്ക് ഉണ്ടായിരിക്കണം ഏതെങ്കിലും ഗവണ്മെന്റ് വർക്‌ഷോപ് അല്ലെങ്കിൽ സ്റ്റോറിൽ നിന്നും രണ്ട് വർഷത്തെ പ്രവർത്തി പരിചയം ഈ തസ്തികയുടെ തിരഞ്ഞെടുപ്പിന് അഭിലഷണീയമായിരിക്കും.
ഒഴിവ്
നിലവിൽ ഈ തസ്തികക്ക് ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പ്രായം
18 – 36 വയസിന് ഇടയിൽ പ്രായം ഉള്ളവർക്ക് അപേക്ഷിക്കാം. 02.01.1986 നും 01.01.2004നും ഇടയിൽ ജനിച്ചവരായിരിക്കണം. പട്ടിക ജാതി, പട്ടിക വർഗ്ഗ, മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് നിയമാനുസൃതമായ വയസ്സിളവ് ഉണ്ടായിരിക്കും.
ശമ്പളം
പ്രതിമാസം 39,300-83,000/-രൂപയിലായിലാണ് അടിസ്ഥാനശമ്പളം നിശ്ചയിച്ചിരിക്കുന്നത്.
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user IDയും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടത്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ കാറ്റഗറി നമ്പർ: 404/2022 “APPLY NOW” ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ്. അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ 6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment