സർക്കാർ സ്ഥാപനമായ ഓഡെപെക്ക് മുഖേന ഒമാനിൽ ജോലി

 

ODEPC recruitment 2022 സർക്കാർ സ്ഥാപനമായ ഓഡെപെക്ക് മുഖേന ഒമാനിൽ ജോലി

സർക്കാർ സ്ഥാപനമായ ഓഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ ആരോഗ്യ കേന്ദ്രത്തിലേക്ക് നിയമനത്തിനായി രണ്ട് വർഷം പ്രവൃത്തിപരിചയമുളള നഴ്‌സുമാർ, കാർഡിയാക്ക് ടെക്‌നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

പ്രതിമാസ അടിസ്ഥാന ശമ്പളം നഴ്‌സുമാർക്ക് 350 ഒമാൻ റിയാലും കാർഡിയാക്ക് ടെക്‌നീഷ്യനും ഫാർമസിസ്റ്റിനും 500 ഒമാൻ റിയാൽ വീതവും ആയിരിക്കും.

പ്രായപരിധി 35 വയസ്സ്. അപേക്ഷകർ വിശദമായ ബയോഡാറ്റ gcc@odepc.in എന്ന മെയിലേക്ക് ഒക്ടോബർ മൂന്നിനകം അയയ്ക്കണം.

വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in, 0471-2329440/41/42.

Post a Comment

Previous Post Next Post

News

Breaking Posts