കായിക താരങ്ങൾക്ക് എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്: നവംബർ 20 വരെ സമയം

scholarship,scholarship 2022,apj abdul kalam scholarship 2022,കായിക താരങ്ങൾക്ക് എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പ്,

സംസ്ഥാനത്തെ മികച്ച കായിക താരങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ ആവിഷ്കരിച്ച് നടപ്പിലാക്കിവരുന്ന സ്കോളർഷിപ്പ് സ്കീമാണ് ഡോ:എ.പി.ജെ അബ്ദുൽ കലാം സ്കീം. സ്കീമിൽ 2021 -22 വർഷത്തേക്ക് ഇപ്പോൾ അപേക്ഷിക്കാം. 14 മുതൽ 20 വയസ്സ് വരെ പ്രായപരിധിയിലുള്ള കായികതാരങ്ങൾക്കായിരിക്കും ആനുകൂല്യം. അത്‌ലറ്റിക്സ്, ബോക്സിങ്, ഫെൻസിംഗ്, സ്വിമ്മിംഗ് ബാഡ്മിന്റൺ സൈക്ലിംഗ്, കാനോയിങ്, കയാക്കിംഗ് റോവിംഗ് എന്നീ കായിക ഇനങ്ങളിൽ ദേശീയ( സൗത്ത് സോൺ )മത്സരത്തിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കുകയാണ് സ്കോളർഷിപ്പിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത.

ഭിന്നശേഷിയുള്ള കായികതാരങ്ങളിൽ ഒരാളെയും പരിഗണിക്കും. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം പതിനായിരം രൂപ നൽകും അപേക്ഷകർ കായിക നേട്ടം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം നവംബർ 20 നു മുൻപ് അപേക്ഷ അയക്കണം. അപേക്ഷ അയക്കേണ്ട
വിലാസം – 

സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ, തിരുവനന്തപുരം -1


കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക –http://sportscouncil.kerala.gov.in

Post a Comment

Previous Post Next Post

News

Breaking Posts