ഇന്ത്യൻ തപാൽ വകുപ്പിൽ അവസരം: 188 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു


 

പോസ്റ്റൽ അസിസ്റ്റന്റ്/സോർട്ടിംഗ് അസിസ്റ്റന്റ്, പോസ്റ്റ്മാൻ/മെയിൽ ഗാർഡ്, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തുടങ്ങി വിവിധ തസ്തികകളിലേക്ക് തപാൽ വകുപ്പ് ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഇന്ത്യാ പോസ്റ്റ് റിക്രൂട്ട്‌മെന്റ് 2022 നടപടിക്രമങ്ങൾ ഔദ്യോഗിക വെബ്‌സൈറ്റിൽ-- dopsportsrecruitment.in-ൽ നടന്നുകൊണ്ടിരിക്കുകയാണ്. റിക്രൂട്ട്‌മെന്റ് 2022-ന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 22 ആണ്.

188 ഒഴിവുകളാണുള്ളത്. ഉദ്യോഗാർത്ഥികൾ 18 നും 27 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. അപേക്ഷകർ 100 രൂപ അപേക്ഷാ ഫീസ് അടയ്‌ക്കേണ്ടതുണ്ട്. 

വനിതാ ഉദ്യോഗാർഥികൾ, ട്രാൻസ്‌ജെൻഡർ ഉദ്യോഗാർഥികൾ, എസ്‌സി/എസ്‌ടി, പിഡബ്ല്യുബിഡി, വിമുക്തഭടൻ ഉദ്യോഗാർഥികൾ എന്നിവരെ അപേക്ഷാ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post

News

Breaking Posts