കേരള ഹൈക്കോടതി പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള നിയമനത്തിന്റെ പുതിയ ജ്ഞാപനം പുറത്തുവിട്ടു. പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള അഭിമുഖം സംബന്ധിച്ച് ഉദ്യോഗസ്ഥർക്കുള്ള നിർദ്ദേശങ്ങൾ കേരള ഹൈക്കോടതി പുറത്തുവിട്ടു. ഈ മാർഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഇന്റർവ്യൂവിനായി ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ പ്രസ്തുത ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടത്.
പ്രസ്തുത കേരള ഹൈക്കോടതി വിജ്ഞാപനം കാണുന്നതിനായി കേരള ഹൈക്കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ ചുവടെ നൽകിയിരിക്കുന്ന നോട്ടിഫിക്കേഷൻ ലിങ്കോ പരിശോധിക്കാം. 9340- 14800/- രൂപ ശമ്പളത്തിൽ SSLC യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായിരുന്നു പ്രസ്തുത തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക.
ഉദ്യോഗാർത്ഥികൾക്കുള്ള നിർദ്ദേശങ്ങൾ പരിശോധിക്കാം:
താഴെ പറയുന്നവയിൽ താങ്കളെ സംബന്ധിക്കുന്ന എല്ലാ പ്രമാണങ്ങളുടേയും അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകളും രേഖാ പരിശോധനയിൽ ഹാജരാക്കേണ്ടതാണ്.
- ഒരു ഗസറ്റഡ് ഓഫീസിൽ നിന്നും ലഭിച്ചിട്ടുള്ള നിർദ്ദിഷ്ട മാതൃകയിലുള്ള (അനുബന്ധം-1) സ്വഭാവവും പെരുമാറ്റവും സംബന്ധിച്ച സാക്ഷ്യപത്രം. ജനനതീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ.
- സംവരണം അവകാശപ്പെടുന്ന പട്ടികജാതി/പട്ടിക വർഗ്ഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥിയാണെങ്കിൽ ജാതി സർട്ടിഫിക്കറ്റ്.
- സംവരണം അവകാശപ്പെടുന്ന മറ്റ് പിന്നാക്ക വിഭാഗത്തിൽപ്പെട്ട ഉദ്യോഗസ്ഥർ വില്ലേജ് ഓഫീസിൽ നിന്നും വാങ്ങിയ നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ്.
- EWS വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥിയാണെങ്കിൽ അത് തെളിയിക്കുന്നതിനാവശ്യമായ പ്രമാണങ്ങൾ.
- ഭിന്നശേഷിക്കാരായ ഉദ്യോഗാർത്ഥികൾ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്.
- ഉദ്യോഗാർത്ഥികൾ അഞ്ചാം സ്റ്റാൻഡേർഡ് പാസായ ഉണ്ട്, എസ്.എസ്.എൽ.സി. യോ അഥവാ തതുല്യ യോഗ്യതയോ നേടിയിട്ടില്ലെന്നും സമർത്ഥിക്കുന്ന സത്യവാങ്മൂലം.
- സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുള്ള പേരോ മേൽവിലാസമോ പ്രൊഫോമിൽ നൽകിയതിൽ നിന്ന് വൃതൃസ്തമാണെങ്കിൽ ‘വൺ ആന്റ് ദി സെയിം’ സർട്ടിഫിക്കറ്റ്.
- ഭാരത സർക്കാരിനോ/ഏതെങ്കിലും സംസ്ഥാന സർക്കാരിനോ സേവനമനുഷ്ടിക്കുന്ന വ്യക്തിയാണെങ്കിൽ ഓഫീസ് മേലധികാരിയിൽ നിന്ന് വാങ്ങിയ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ്.
- മറ്റ് പ്രസക്തമായ രേഖകൾ.
സംശയ നിവാരണത്തിനായി 0484-2562235, 0484-2562958 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഈ കോൾ ലെറ്റർ അയച്ചു എന്നതു കൊണ്ടു മാത്രം തിരഞ്ഞെടുത്ത് ലിസ്റ്റിൽ ഉൾപ്പെടുത്താനുള്ള യാതൊരു അവകാശവും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്നതല്ല. അഭിമുഖത്തിന് ഹാജരാകുന്നതിന് യാത്രാബത്ത/ ദിനബത്ത(TA/DA) നൽകുന്നതല്ല.
NOTIFICATION
Post a Comment