കേരള നിയുക്തി മെഗാ ജോബ് ഫെസ്റ്റ് ഡിസംബർ 2022 – 3000+ ഒഴിവുകൾ! SSLC / +2 / ITI / ഡിപ്ലോമ / ബിരുദം തുടങ്ങി എല്ലാവർക്കും അവസരം!
നാഷണൽ എംപ്ലോയ്മെന്റ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ 2022 ഡിസംബറിൽ വിവിധ ജില്ലകളിലായി മെഗാ തൊഴിൽ മേള നിയുക്തി 2022 നടക്കുന്നു. ഈ മെഗാ തൊഴിൽ മേള വഴി കേരളത്തിലെ എല്ലാ ജില്ലകളിലും നിരവധി അവസരങ്ങളാണ് നല്കിയിട്ടുള്ളത്. ഡിസംബർ മാസത്തിൽ ഏതൊക്കെ ജില്ലകളിലാണ് തൊഴിൽ മേള നടക്കുന്നത്ത് എന്ന് പരിശോധിക്കാൻ തുടർന്ന് വായിക്കുക.
ബാങ്കിങ്, നോൺ ബാങ്കിങ് , ഫിനാൻസ്, ടെലികോം, ഐടി ,ടെക്നിക്കൽ ,നോൺ ടെക്നിക്കൽ , ബിപിഒ , എഡ്യൂക്കേഷണൽ ,ഫാർമസ്യൂട്ടിക്കൽസ് , ഹോസ്പിറ്റൽസ് , ഹോസ്പിറ്റാലിറ്റി, റീറ്റെയ്ൽസ്, ഇൻഷുറൻസ്, ഓട്ടോമൊബൈൽസ് ,സർവീസ് ,മാനേജ്മെന്റ, ഹെൽത്ത് കെയർ, ഹ്യൂമൺ റിസോഴ്സ് , എൻജിനീയറിങ്, തുടങ്ങി വിവിധ മേഖലകളിലെ മൂവായിരത്തിലധികം ഒഴിവുകളിലേക്കാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്.
നിയുക്തി 2022 തൊഴിൽ മേളയുടെ വിശദാംശങ്ങൾ
ഫെസ്റ്റിന്റെ പേര് |
തീയതി | സ്ഥലം |
പാലക്കാട് ഫെസ്റ്റ് | 03/12/2022 |
മേഴ്‌സി കോളേജ് പാലക്കാട്, 04912505204 |
പത്തനംതിട്ട ഫെസ്റ്റ് |
03/12/2022 |
കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട, 04682222745 |
വയനാട്-III ഫെസ്റ്റ് |
10/12/2022 |
ന്യൂമാൻസ് കോളേജ്, മാനന്തവാടി, 04936202534 |
കാസർഗോഡ് ഫെസ്റ്റ് |
10/12/2022 | ശ്രീനാരായണ കോളേജ് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ്, പെരിയ, 04994255582 |
കോട്ടയം ഫെസ്റ്റ് | 10/12/2022 |
അൽഫോൻസ കോളേജ്, പാലാ, 04812560413 |
വിദ്യാഭ്യാസ യോഗ്യത:
SSLC, Plus Two, ITI / ITC മുതൽ Diploma ബിരുദം, ബിരുദാനന്തര ബിരുദം, നഴ്സിംഗ്, പാരാമെഡിക്കൽ തുടങ്ങിയ യോഗ്യതയുളള എല്ലാ ഉദ്യോഗാർത്ഥികൾക്കും തൊഴിൽ മേളയിൽ പങ്കെടുക്കാം.
തൊഴിൽ മേളയിൽ പങ്കെടുക്കേണ്ട വിധം:
- തൊഴിൽ മേളയിൽ പങ്കെടുക്കുന്നതിനായി വെബ്സൈറ്റ് രജിസ്ട്രേഷൻ നിർബന്ധമാണ്.
- നിയുക്തി വെബ് സൈറ്റിൽ ഉദ്യോഗാർത്ഥികൾ ജോബ് സീക്കർ ആയി രജിസ്റ്റർ ചെയ്യുക.
- ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തതിന് ശേഷം ലഭിക്കുന്ന അഡ്മിറ്റ് കാർഡ് പ്രിന്റ് എടുത്ത് ലഭിച്ചിരിക്കുന്ന ടൈം സ്ലോട്ടിൽ തന്നെ കോളേജിൽ എത്തിച്ചേരണം.
- അന്നേ ദിവസം ഉദ്യോഗാർത്ഥികൾ അഡ്മിറ്റ് കാർഡിനോടൊപ്പം ബയോഡാറ്റയുടെ 5 പകർപ്പും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും, കയ്യിൽ കരുതേണ്ടതാണ്.
പങ്കെടുക്കുന്നവരുടെ ശ്രദ്ധയ്ക്ക്:
- തൊഴിലന്വേഷകർക്ക് ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യം ഉണ്ടായിരിക്കും.
- ആദ്യം അവർ ഒരു ലോഗിൻ ഐഡിയും പാസ്‌വേഡും ഉണ്ടാക്കണം. എങ്കിൽ മാത്രമേ ജോബ് ഫെസ്റ്റിൽ രജിസ്റ്റർ ചെയ്യാൻ കഴിയൂ.
- ഈ വെബ്‌സൈറ്റിലെ രജിസ്‌ട്രേഷൻ മാത്രം ജോലി ഉറപ്പ് നൽകുന്നില്ല. എന്നാൽ രജിസ്റ്റർ ചെയ്യുന്നയാൾ യഥാസമയം ജോബ് ഫെസ്റ്റ് വേദിയിൽ ഇഷ്ടപ്പെട്ട തൊഴിലുടമകൾക്ക് മുന്നിൽ ഹാജരാകണം. തൊഴിലുടമയുടെ ആവശ്യകതകൾ നിറവേറ്റുന്ന തൊഴിലന്വേഷകരെ മാത്രമേ പ്ലേസ്‌മെന്റിനായി തിരഞ്ഞെടുക്കൂ. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക.
Post a Comment