എൽ.ബി.എസ്.സെന്ററിൽ എൽ.ഡി. ക്ലർക്ക് ഒഴിവ്

 

Kerala govt,kerala govt jobs,lsb center recruitment 2022,

തിരുവനന്തപുരത്തെ കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്.സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി, എൽ.ഡി.ക്ലർക്ക് തസ്തികയിലെ അഞ്ച് ഒഴിവുകളിലേക്ക് നേരിട്ടുള്ള നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

 ശമ്പളം: 18,000-41,500 രൂപ

യോഗ്യത: ഏതെങ്കിലും വിഷയത്തിൽ നേടിയ ബാച്ചിലർ ബിരുദം + കംപ്യൂട്ടർ ആപ്ലിക്കേഷൻസിൽ സർക്കാർ/ സർക്കാരിന് കീഴിലുള്ള സ്ഥാപനത്തിൽനിന്ന് നേടിയ, കുറഞ്ഞത് ആറുമാസത്തെ ദൈർഘ്യമുള്ള ഡിപ്ലോമ.അല്ലെങ്കിൽ ബി.സി.എ./ ബി.എസ്.സി. (കംപ്യൂട്ടർ സയൻസ്)/ ബി.എസ്.സി. (ഇൻഫർമേഷൻ ടെക്നോളജി)/ ബി.ടെക് (കംപ്യൂട്ടർ സയൻസ്)/ ബി.ടെക് (ഇൻഫർമേഷൻ ടെക്നോളജി)/ എം.സി.എ./ എം.എസ്.സി.(കംപ്യൂട്ടർ സയൻസ്)/ എം.എസ്.സി.(ഇൻഫർമേഷൻ ടെക്നോളജി)/ എം.ടെക് (കംപ്യൂട്ടർ സയൻസ്)/ എം.ടെക്. (ഇൻഫർമേഷൻ ടെക്നോളജി).

പ്രായം : 18-36 വയസ്സ് (01.01.2022 പ്രകാരം).

ഉയർന്ന പ്രായപരിധിയിൽ എസ്.സി. എസ്.ടി.ക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും വർഷ ഇളവ് ലഭിക്കും.

മറ്റ് വയസ്സിളവുകൾ ചട്ടപ്രകാരം.

ഒബ്ജക്ടീവ് ശൈലിയിലുള്ള പരീക്ഷയുടെയും കംപ്യൂട്ടർ പ്രൊഫിഷൻസി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷാ ഫീസ് : 750 രൂപ. (എസ്.സി./ എസ്.ടി./ ഭിന്നശേഷിക്കാർക്ക് 375 രൂപ).

ഓൺലൈനായി ഫീസടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

  • www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം
  • ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ടെടുത്ത് സൂക്ഷിക്കണം.


അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30.

Notification Click here
Apply Now Click here
Official Website Click here
Join Telegram Click here

Post a Comment

Previous Post Next Post

News

Breaking Posts