ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബലിറ്റി സെന്ററിന്റെയും കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്ലേസ്‌മെന്റ് സെല്ലിന്റെയും സംയുക്താഭിമുഖ്യത്തിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസിൽ നവംബർ 26ന് രാവിലെ 10.30ന് നിയുക്തി 2022 മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ഉദ്യോഗദായകർക്കും ഉദ്യോഗാർഥികൾക്കും സൗജന്യ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കും. 50തിൽ പരം കമ്പനികൾ പങ്കെടുക്കുന്ന മേളയിൽ 2000ത്തോളം തൊഴിൽ അവസരങ്ങൾ ഉണ്ടാകും. പങ്കെടുക്കുന്നവർക്ക് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ: 0483 273 4737
إرسال تعليق