ഫിഫ ലോകകപ്പ് ടൂര്‍ണമെന്‌റിന്റെ ചരിത്രത്തിലാദ്യമായിയാണ് ശൈത്യകാലത്ത് മത്സരം നടക്കുന്നത്. നവംബര്‍ 20ന് ആരംഭിക്കുന്ന മത്സരത്തിന്റെ ഫൈനല്‍ ഡിസംബര്‍ 18ന് നടക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം ആതിഥേയരായ ഖത്തര്‍ രാത്രി 9.30ന് ഇക്വഡോറിനെതിരെ ആദ്യ ഗ്രൂപ്പ് മത്സരം കളിക്കും. ലോകകപ്പിന്റെ ഇന്ത്യയിലെ ടെലിവിഷന്‍ ഡിജിറ്റല്‍ അവകാശം മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള വിയാകോം -18 ആണ് സ്വന്തമാക്കിയത്. 450 കോടിയാണ് റിലയന്‍സ് ഇതിനായി മുടക്കിയത്.
Watch FIFA World Cup in India on this TV Channel: കാണാം ഈ ചാനലില്‍
കേബിള്‍,സെറ്റ്-ടോപ്പ്-ബോക്‌സ് ടിവി കാഴ്ചക്കാര്‍ക്കായി സ്‌പോര്‍ട്‌സ് 18, സ്‌പോര്‍ട്‌സ് 18 എച്ച് ഡി എന്നിവയില്‍ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യും. ചാനലുകള്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് ഫീഡുകള്‍ ഉണ്ടായിരിക്കുന്നതാണ്.
How to watch FIFA World Cup Matches Online: ഓണ്‍ലൈന്‍ കാണികള്‍ക്കായി
മൊബൈല്‍, ടാബ്ലെറ്റുകള്‍, സ്മാര്‍ട് ടിവികള്‍ എന്നിവയ്ക്കായി മത്സരങ്ങള്‍ ജിയോസിനിമ ആപ്പില്‍ സ്ട്രീം ചെയ്യുമെന്ന് വിയാകോം പ്രഖ്യാപിച്ചു. മത്സരങ്ങള്‍ കാണുന്നതിന് ഉപയോഗിക്കുന്ന ഉപകരണത്തിന്റെ ആപ്പ് സ്റ്റോറില്‍ നിന്നു ജിയോസിനിമ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാതെ സൗജന്യമായി ആപ്പില്‍ മത്സരങ്ങള്‍ കാണാമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. മത്സരങ്ങളുടെ കമന്‌ററി ഇംഗ്ലീഷ്,ഹിന്ദി,മലയാളം, ബംഗാളി,തമിഴ് ഭാഷകളില്‍ ലഭ്യമാണ്.
Watch on Laptop: ലാപ്‌ടോപ്പുകളില്‍ എങ്ങനെ മത്സരങ്ങള്‍ കാണാം
ലാപ്്‌ടോപ്പുകളില്‍ മത്സരങ്ങള്‍ കാണുവാനായി വൂട്ട് വെബ്‌സൈറ്റില്‍ സ്ട്രീം ചെയ്യും. ഇതിനായി ഓഫറിലുള്ള പ്ലാന്‍ സബ്‌സ്‌ക്രൈബ് ചെയ്യണം.
FIFA World Cup India Timings & Schedule മത്സരസമയങ്ങള്‍ (ഇന്ത്യന്‍ സമയം)
വൈകിട്ട് 3.30, 6.30, രാത്രി 9.30, പുലര്‍ച്ചെ 12.30 എന്നിങ്ങനെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ നടക്കും.
അവസാന ഗ്രൂപ്പ് മത്സരങ്ങളില്‍ എട്ടെണ്ണം രാത്രി 8.30ന് നടക്കും. റൗണ്ട് ഓഫ് 16, ക്വാട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ രാത്രി 8.30നും പുലര്‍ച്ചെ 12.30നും നടക്കും.
ഡിസംബര്‍ 14,15 തീയതികളില്‍ രണ്ട് സെമിഫൈനലുകള്‍ പുലര്‍ച്ചെ 12.30ന് നടക്കും. മൂന്നാം സ്ഥാനക്കാര്‍ക്കുള്ള പ്ലേ ഓഫ് ഡിസംബര്‍ 17ന് രാത്രി 8.30നാണ്. ഡിസംബര്‍ 18ന് രാത്രി 8.30നാണ് ഫിഫ ലോകകപ്പ് ഫൈനല്‍.
Post a Comment