ജില്ലയിൽ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം. പുതിയ സമയക്രമമനുസരിച്ച് നവംബർ 26 ശനിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം ഏഴ് വരെയും, നവംബർ 28 തിങ്കളാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയും, നവംബർ 29 ചൊവ്വാഴ്ച ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം ഏഴ് വരെയും, നവംബർ 30 ബുധനാഴ്ച രാവിലെ എട്ട് മുതൽ ഉച്ചക്ക് ഒന്ന് വരെയുമാണ് റേഷൻ കടകൾ പ്രവർത്തിക്കുന്നത്. ഇ -പോസ് മെഷീന്റെ സാങ്കേതിക തകരാർ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റേഷൻകടകളുടെ പ്രവർത്തന സമയം ഈ മാസം 30 വരെ പുനഃക്രമീകരിച്ചത്.
ജില്ലയിൽ റേഷൻകടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം
najm
0
Post a Comment