ലോകമെമ്പാടും വീണ്ടും കോവിഡ് കേസുകൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിൽ ജനങളുടെ ആരോഗ്യ സ്ഥിതി കണക്കിൽ എടുത്തു ആരോഗ്യ സംഘടന മാസ്‌ക് ധരിക്കാൻ ജനങ്ങളോട് ആഹ്വനം ചെയ്തിരികുക ആണ്. ചൈനയിൽ വീണ്ടും കോവിഡ് കേസുകളിൽ വാൻ വർധനവ് ഉണ്ടാക്കുന്ന സാഹചര്യത്തിൽ ആണ് ഈ തീരുമാനം ജനങ്ങളിലേക്ക് എത്തിക്കുന്നത്.
ചൈനയിലെ വിവിധ നഗരങ്ങളിൽ നിയന്ത്രണങ്ങൾ പ്രഖ്യാപിപ്പിച്ചിരിക്കുക ആണ്. ലോക്ക്ഡൗണുകൾ, കൂട്ട പരിശോധന, യാത്രാ നിയന്ത്രണങ്ങൾ എന്നിവയിലൂടെ വ്യാപനം തടയാൻ ചൈന ഇപ്പോൾ ഒത്തിരി പ്രവർത്തിക്കുന്നു. 2020 ലെ കോവിഡ് കേസുകൾ നിയന്ത്രിതം ആയതിനു ശേഷം 2 വർഷങ്ങൾക്കു ശേഷം ആണ് ഇപ്പോൾ കേസുകൾ വീണ്ടും വർധിക്കുന്നത്.
ഇന്ത്യ, ചൈന തുടങ്ങിയ അണുബാധകളുടെ നിലവിലെ കുതിച്ചുചാട്ടത്തിന് പിന്നിൽ BA 5, BA 4 എന്നിവയും മറ്റ് ഉപ വകഭേദങ്ങളും ആണോ എന്ന് ആശങ്ക അറിയിച്ചിട്ടുണ്ട്. എന്നിരുന്നാലും, Omicron BA 5 വ്യത്യസ്തമാണ് , നിരവധി ഗവേഷകർ ഇതിനെ ഏറ്റവും വേഗത്തിൽ മറ്റുള്ളവരിലേക്ക് പടർന്നു പിടിക്കാവുന്ന കോവിഡ് വേരിയന്റ്” എന്ന് വിശേഷിപ്പിക്കുന്നു. ഈ വേരിയന്റ് ആണ് ഇപ്പോൾ പടരുന്നത് എന്നും ആശങ്ക ഉളവാക്കുന്നുണ്ട്.
കൊറോണ വൈറസ് കേസുകൾ വീണ്ടും ചൈനയെ ഭയപ്പെടുത്താൻ തുടങ്ങി. ഒരു ഉന്നത ചൈനീസ് ആരോഗ്യ ഉദ്യോഗസ്ഥൻ പറയുന്നതനുസരിച്ച്, ഈ ശൈത്യകാലത്ത് കോവിഡ് അണുബാധയുടെ മൂന്ന് തരംഗങ്ങളിൽ ആദ്യത്തേത് ചൈന അഭിമുഖീകരിക്കുന്നു. ഉടൻ തന്നെ ഏറ്റവും പുതിയ മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻ ഒരുങ്ങുക ആണെന്ന് പ്രധാന മന്ത്രി അറിയിച്ചു. അന്താരാഷ്ട്ര അവധികൾ ഒഴിവാക്കുക എന്നതാണ് ഇപ്പോൾ ചെയ്യാവുന്ന ഏറ്റവും സുപ്രധാന അയാ കാര്യം.
വൈറസിനുള്ള മുൻകരുതലുകൾ:
- മറ്റുള്ളവരിൽ നിന്ന് സുരക്ഷിതവുമായ അകലം പാലിക്കുക.
- നിങ്ങൾ പൊതുസ്ഥലത്തും വീടിനകത്തും പുറത്തുള്ള സ്ഥലങ്ങളിലും ആയിരിക്കുമ്പോൾ എല്ലായ്പ്പോഴും മാസ്ക് ധരിക്കുക.
- വീടിനുള്ളിലാണെങ്കിൽ ജനൽ, വാതിലുകൾ തുറക്കുക. വീടിനുളിൽ വായു സഞ്ചാരം ഉറപ്പു വരുത്തുക.
- ഇടയ്ക്കിടെ കൈകൾ വൃത്തിയാക്കുക. ആൽക്കഹോൾ അടിസ്ഥാനമാക്കിയുള്ള സോപ്പും വെള്ളവും ഉപയോഗിക്കുക.
- പൂർണ്ണമായും വാക്സിനേഷൻ എടുക്കുക
- നിങ്ങൾക്ക് അസുഖം തോന്നുമ്പോൾ പുറത്ത് പോകരുത്. കഴിയുമെങ്കിൽ വീട്ടിൽ തന്നെ ഇരിക്കുക.
- ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് WHO ഭാരവാഹികൾ അറിയിച്ചു. ഇപ്പോൾ ജനങ്ങൾക്ക് ശ്രദ്ധ കുറയുന്നതും വൈറസ് പടരാൻ കാരണമാണ്.
Post a Comment