വിവിധ ജില്ലകളിൽ ഹയർ സെക്കൻഡറി ഹിന്ദി അധ്യാപക ഒഴിവുകൾ

 

higher secondary Hindi teachers vacancy,teaching jobs,Kerala govt,kerala govt jobs,

കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ ഹയർ സെക്കൻഡറി അധ്യാപക (ഹിന്ദി തസ്തികയിൽ ഭിന്നശേഷി – കാഴ്ച പരിമിതർക്കു സംവരണം ചെയ്തിരിക്കുന്ന മൂന്നു സ്ഥിരം ഒഴിവുകൾ) തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഈ വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ, അംഗവൈകല്യമുള്ളവർ, ലോക്കോമോട്ടർ ഡിസബിലിറ്റി/ സെറിബ്രൽ പാഴ്സി എന്നീ വിഭാഗത്തിലുള്ളവരെ യഥാക്രമം പരിഗണിക്കും. 

  • പ്രായപരിധി : 2022 ജനുവരി ഒന്നിന് 40 വയസ് തികയാൻ പാടില്ല. 
  • ശമ്പള സ്‌കെയിൽ : 45600 – 95600. 
  • യോഗ്യത :  50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ ഹിന്ദി ബിരുദാനന്തര ബിരുദം, ബിഎഡും സെറ്റ് / നെറ്റ് / എംഎഡ് / എംഫിൽ / പിഎച്ച്ഡി തത്തുല്യം എന്നിവയാണു യോഗ്യതകൾ. 

എസ്.സി. എസ്ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും സർക്കാർ ഉത്തരവു പ്രകാരമുള്ള മാർക്ക് ഇളവു ലഭിക്കും.

 നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 24നു ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടിവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടു ഹാജരാകണം. നിലവിൽ ജോലിചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽനിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.

Post a Comment

Previous Post Next Post

News

Breaking Posts