റെയിൽവേ മന്ത്രാലയം (റെയിൽവേ ബോർഡ്) ജോയിന്റ് ഡയറക്ടർ/ഡയറക്ടർ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി ആപേക്ഷിക്കാം. അപേക്ഷിക്കുന്നതിനും പൂർണ്ണ വിവരങ്ങൾക്കും തുടർന്ന് വായിക്കുക.
റെയിൽവേ റിക്രൂട്ട്മെന്റ് 2022
- ബോർഡിൻറെ പേര് റെയിൽവേ മന്ത്രാലയം
- തസ്തികയുടെ പേര് ജോയിന്റ് ഡയറക്ടർ/ഡയറക്ടർ
- ഒഴിവുകളുടെ എണ്ണം 04
- അവസാന തീയതി 03/01/2023
- നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
- JAG/SG IRSE ഉദ്യോഗസ്ഥർ ആയിരിക്കണം അപേക്ഷകർ.
- റെയിൽവേ ബോർഡ്/ആർഡിഎസ്ഒ എന്നിവയിൽ രണ്ട് കാലാവധിക്ക് ഇടയിൽ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നതിന് മൂന്ന് വർഷത്തെ കൂളിംഗ് ഓഫ് കാലയളവ് ആവശ്യമാണ്.
ശമ്പളം:
നിയമങ്ങൾക്കനുസരിച്ച് അനുവദനീയമായ പ്രസന്റ് പേ + ടെനർ അലവൻസ് ആയിരിക്കും ഉദ്യോഗാർത്ഥികൾക്ക് ലഭിക്കുന്ന പ്രതിഫലം.
കാലാവധി:
തസ്തികയുടെ സാധാരണ കാലാവധി അഞ്ച് വർഷം ആണ്. 5 വർഷത്തേക്കാണ് ഇപ്പോൾ നിയമനം നടത്തുന്നത്.
ജോലി സ്ഥലം:
RDSO/ലഖ്‌നൗ – ൽ 4 ജോയിന്റ് ഡയറക്ടർ അല്ലെങ്കിൽ ഡയറക്ടർ ഒഴിവുകളിലേക്ക് റെയിൽവേ മന്ത്രാലയം ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.
അപേക്ഷിക്കേണ്ടവിധം:
പോസ്റ്റിലേക്ക് അപേക്ഷിക്കുന്നതിനായി ചുവടെ നൽകിയിട്ടുള്ള ഘട്ടങ്ങൾ പാലിക്കുക.
- റെയിൽവേ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
- റെയിൽവേ മന്ത്രാലയത്തിന്റെ റിക്രൂട്ട്‌മെന്റ് 2022 അറിയിപ്പ് നോക്കുക.
- എല്ലാ വിശദാംശങ്ങളും പരിശോധിക്കുക.
- ഔദ്യോഗിക അറിയിപ്പിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുക.
- കൃത്യമായി പൂരിപ്പിക്കുക.
- സെക്രട്ടറി (E)-I, റൂം നമ്പർ. 536-A, റെയിൽവേ ബോർഡ്, ഇമെയിൽ ഐഡി: VIJAY.KUMARRLY@GOV.IN എന്ന വിലാസത്തിലേക്ക് 03/01/2023 നോ അതിന് മുന്പയോ അയച്ചുകൊടുക്കുക.
Notification | Click here |
Apply Now | Click here |
Official Website | Click here |
Join Telegram | Click here |
Post a Comment