മിൽമയിൽ മാനേജ്‌മന്റ് അപ്പ്രെന്റിസ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷകൾ ക്ഷണിക്കുക ആണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ആവശ്യമായ യോഗ്യതകൾ ഉളവർക്കാണ് അവസരം.
Milma അപ്പ്രെന്റിസ് റിക്രൂട്ട്മെന്റ് 2022
- സ്ഥാപനത്തിന്റെ പേര് മിൽമ
- തസ്തികയുടെ പേര് മാനേജ്‌മന്റ് അപ്പ്രെന്റിസ്
- ഒഴിവുകളുടെ എണ്ണം 06
- ഇന്റർവ്യൂ തീയതി 28/12/2022, 29/12/2022, 30/12/2022
- നിലവിലെ സ്ഥിതി അപേക്ഷകൾ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
എം. കോം, എം ബി എ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി:
- 40 വയസ്സ് വരെ ഉള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്.
- KCS റൂൾ 183 (യഥാക്രമം 05 വർഷം & 03 വർഷം) അനുസരിച്ച് SC / ST, OBC & Ex-Servicemen എന്നിവയിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവ് ബാധകമായിരിക്കും.
ശമ്പളം:
മാനേജ്‌മന്റ് അപ്പ്രെന്റിസ് തസ്തികയുടെ ശമ്പളം പ്രതിമാസം 13000/- രൂപയാണ്.അപേക്ഷിക്കേണ്ടവിധം:
- താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, പരിചയം, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പ്രായം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത തീയതിയിൽ അഭിമുഖത്തിൽ പങ്കെടുക്കണം.
- കൂടാതെ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സമർപ്പിക്കണം.
- കോവിഡ് – 19 പ്രോട്ടോക്കോളുകൾ പാലിച്ചാണ് അഭിമുഖം നടത്തുക.
നിയമന കാലാവധി:
- കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം നടക്കുന്നത്.
- 1 വർഷത്തേക്കാണ് നിയമനം നടക്കുന്നത്.
Post a Comment