പൊതു ബാങ്ക് അവധി ദിനങ്ങൾ മുൻകൂട്ടി അറിയുന്നത് നിങ്ങളുടെ ബാങ്ക് ആവശ്യകതകൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സഹായിക്കുന്നു. 2023 ഫെബ്രുവരിയിൽ എത്ര ബാങ്ക് അവധികൾ ഉണ്ടെന്ന് അറിയണ്ടേ? വർഷത്തിലെ മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഫെബ്രുവരി മാസത്തിൽ അവധി ദിവസങ്ങൾ കുറവാണ്. ബാങ്ക് അവധി ദിവസങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.
2023 ലെ ഫെബ്രുവരിയിൽ, രാജ്യത്തുടനീളമുള്ള ബാങ്കുകൾ 10 ദിവസത്തേക്ക് അടച്ചിടും. രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായർ എന്നിവയുൾപ്പെടെയാണ് 10 ബാങ്ക് അവധികൾ. ഫെബ്രുവരി 5, 11, 12, 19, 25, 26 എന്നി ദിവസങ്ങളിൽ ഇന്ത്യയിലുടനീളം ബാങ്കുകൾ അടഞ്ഞുകിടക്കും.
ബാങ്ക് അവധിയുടെ കാരണങ്ങൾ ചുവടെ നൽകിയിരിക്കുന്നു. തുടർച്ചയായി മൂന്ന് ശനിയാഴ്ചകളിൽ ബാങ്കുകൾ അടച്ചിടും, അതിനാൽ ഈ മാസം ഒരു ശനിയാഴ്ച മാത്രമേ ബാങ്കുകൾ പ്രവർത്തിക്കൂ.
ഫെബ്രുവരി 5 (ഞായർ), ഫെബ്രുവരി 11 (രണ്ടാം ശനി), ഫെബ്രുവരി 12 (ഞായർ), ഫെബ്രുവരി 15 (ബുധൻ) , ഫെബ്രുവരി 18 (മൂന്നാം ശനിയാഴ്ച), ഫെബ്രുവരി 19 (ഞായർ), ഫെബ്രുവരി 20 (തിങ്കളാഴ്‌ച), ഫെബ്രുവരി 21 (ചൊവ്വ), ഫെബ്രുവരി 25 (നാലാം ശനിയാഴ്ച), ഫെബ്രുവരി 26 (ഞായർ) എന്നി ദിവസങ്ങളിലാണ് ബാങ്ക് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
2023 ഫെബ്രുവരി ബാങ്ക് അവധി ദിവസങ്ങൾ:
- ഫെബ്രുവരി 5 – ഞായർ
- ഫെബ്രുവരി 11 – രണ്ടാം ശനി
- ഫെബ്രുവരി 12 – ഞായർ
- ഫെബ്രുവരി 15 – ലുയി-ൻഗായ്-നി പ്രമാണിച്ച് ഇംഫാലിലെ ബാങ്കുകൾക്ക് അവധിയായിരിക്കും.
- ഫെബ്രുവരി 18 – മഹാശിവരാത്രി പ്രമാണിച്ച് മിക്ക സംസ്ഥാനങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും.
- ഫെബ്രുവരി 19 – ഞായർ
- ഫെബ്രുവരി 20 – ലുയി-ൻഗായ്-നി പ്രമാണിച്ച് ഇംഫാലിൽ ബാങ്കുകൾ അടച്ചിടും.
- ഫെബ്രുവരി 21 – ലോസാർ പ്രമാണിച്ച് സിക്കിമിൽ ബാങ്കുകൾക്ക് അവധിയായിരിക്കും.
- ഫെബ്രുവരി 25 – നാലാം ശനിയാഴ്ച
- ഫെബ്രുവരി 26 – ഞായർ
Post a Comment