കുടുംബശ്രീ രജതജൂബിലിയോടനുബന്ധിച്ച് സംസ്ഥന കുടുംബ ശ്രീ മിഷൻ വ്ളോഗ്, റീൽസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കുടുംബശ്രീയുടെ ഏതെങ്കിലും പദ്ധതികൾ, പ്രവര്‍ത്തനങ്ങൾ, സംരംഭങ്ങൾ എന്നിവ വിഷയമാക്കിയ വ്ളോഗ്, റീൽസ് എന്നിവയാണ് മത്സരത്തിനായി പരിഗണിക്കുന്നത്. ഏറ്റവും മികച്ച വ്ളോഗിന് 50,000 രൂപയാണ് സമ്മാനം. 2-ാം സ്ഥാനത്തിന് 40,000 രൂപയും 3-ാം സ്ഥാനത്തിന് 30,000 രൂപയും ലഭിക്കും.
മികച്ച റീൽസിന് 25,000 രൂപ ലഭിക്കും. 20,000 രൂപയും 15,000 രൂപയുമാണ് റീൽസ് മത്സരത്തിൽ രണ്ടും മൂന്നും സ്ഥാനത്തെത്തുന്നവർക്ക് ലഭിക്കുക. കൂടാതെ മികച്ച എന്‍ട്രികള്‍ക്ക് പ്രോത്സാഹന സമ്മാനവുമുണ്ടായിരിക്കും. ക്യാഷ് അവാർഡ് കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും.പ്രസ്തുത മത്സരത്തിലേക്ക് എൻട്രികൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 8നാണ്.കൂടുതൽ വിവരങ്ങൾ അറിയുവാൻ www.kudumbashree.org/reels2023 എന്ന ലിങ്ക് സന്ദർശിക്കാം.
വ്‌ളോഗ് അഞ്ച് മിനിറ്റിൽ താഴെ ആയിരിക്കണം ഉണ്ടായിരിക്കേണ്ടത്. റീൽസിന് 1.30 മിനിറ്റിൽ താഴെ ആയിരിക്കണം. അപേക്ഷകർക്ക് ഒന്നോ അതിലധികമോ വീഡിയോകൾ അയക്കാം. പ്രസ്തുത മത്സരത്തിനയക്കുന്ന വീഡിയോയുടെ പകർപ്പവകാശം കുടുംബ ശ്രീക്കായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ അതെ വീഡിയോകൾ മറ്റേതെങ്കിലും ചാനലിൽ അപ്‌ലോഡ് ചെയ്യുകയോ പങ്കിടുകയോ അരുത്. വിഡിയോ തത്സമയ ഷൂട്ടിംഗ് അല്ലെങ്കിൽ ഇൻഫോ ഗ്രാഫിക്സ് അല്ലെങ്കിൽ ഹൈബ്രിഡ് ആകാം.
വിഡിയോകൾ രൂപകൽപന ചെയ്യുന്നതിനായി പകർപ്പവകാശ രഹിത ഉള്ളടക്കം, സംഗീതം, ചിത്രങ്ങൾ തുടങ്ങിയവ ഉപയോഗിക്കേണ്ടതാണ്. വിഡിയോകൾ മലയാളത്തിലും ഇംഗ്ലീഷിലും തയ്യാറാക്കാം. പ്രാഥമിക ജൂറി തിരഞ്ഞെടുക്കുന്ന വിഡിയോകൾ കുടുംബശ്രീ സംസ്ഥാന മിഷൻ്റെ ഒഫീഷ്യൽ യൂട്യൂബ്, ഫേസ്ബുക്, ഇൻസ്റ്റാഗ്രാം എന്നിവയിൽ നല്കുന്നതാണ്. പ്രസ്തുത മത്സരത്തിൽ വീഡിയോ വ്യൂസിന് 30% വെയിറ്റേജ് ലഭിക്കുന്നതാണ്.
വീഡിയോയുടെ ഗുണനിലവാരം – ആശയം, ഉള്ളടക്കം, വിഡിയോഗ്രഫി, വ്യൂസ് വെയിറ്റേജ് എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും വിജയികളെ കണ്ടെത്തുക. ജൂറിയുടെ തീരുമാനം അന്തിമമായിരിക്കും. അപേക്ഷകരുടെ പൂർണ്ണമായ വിലാസം, ഫോൺ നമ്പർ എന്നിവ അപേക്ഷയോടൊപ്പം ഉണ്ടായിരിക്കണം. വ്‌ളോഗ്, റീൽസ് തുടങ്ങിയവ പെൻഡ്രൈവോ / സിഡിയിലോ ആയിവേണം മത്സരത്തിനയക്കുവാൻ. കവറിന് മുകളിൽ വ്‌ളോഗ്, റീൽസ് മത്സരം എന്ന് എഴുതിയിരിക്കണം. എക്‌സിക്യൂട്ടീവ് ഡയറക്ടർ, കുടുംബശ്രീ സംസ്ഥാന മിഷൻ, ട്രിഡ ബിൽഡിങ്, രണ്ടാം നില, മെഡിക്കൽ കോളേജ് പി.ഓ തിരുവനന്തപുരം 695 011 എന്ന മേൽവിലാസത്തിലേക്കാണ് അപേക്ഷകൾ അയക്കേണ്ടത്.
Post a Comment