ഫിഷറീസ് വകുപ്പില്‍ വാക് ഇൻ ഇന്റർവ്യൂ
ഫിഷറീസ് വകുപ്പിന് കീഴിലുള്ള പ്രൊജക്റ്റ് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ഒരു ടൈപ്പിസ്റ്റ്/ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം. എസ്.എസ്.എൽ.സി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് & കമ്പ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യം, മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം, സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തിൽ കുറയാത്ത കാലയളവിലുള്ള ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (ഒരു പകർപ്പ് ഉൾപ്പെടെ) സഹിതം കമലേശ്വരം, ഹാർബർ എഞ്ചിനീറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫീസിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ജനുവരി 18 രാവിലെ 11 ന് നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിലും പ്രായോഗിക/ അഭിരുചി പരീക്ഷയിലും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
മോട്ടോർ മെക്കാനിക് താത്ക്കാലിക ഒഴിവ്
ഇടുക്കി ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ മോട്ടോർ മെക്കാനിക്കിന്റെ താത്ക്കാലിക ഒഴിവുണ്ട്. എസ്.എസ്.എൽ.സി., എൻ.ടി.സി. മോട്ടോർ മെക്കാനിക് വെഹിക്കിൾ, അംഗീകൃത വർക്ക്‌ഷോപ്പിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉണ്ടായിരിക്കണം. 18-19 ആണ് പ്രായപരിധി. നിയമാനുസൃത വയസിളവ് ബാധകം. 26500-60700 രൂപയാണ് വേതനം. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി 16 നകം പേര് രജിസ്റ്റർ ചെയ്ത എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ഹാജരാകണം.
താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു
തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക് കോളേജിൽ ട്രേഡ്‌സ്മാൻ (ഹീറ്റ് എഞ്ചിൻ ലാബ്) തസ്തികയിലെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ജനുവരി 13 -ന് രാവിലെ 10നു കോളേജിൽ നടത്തും. ഒരൊഴിവാണുള്ളത്. ഐ.റ്റി.ഐ (ഡീസൽമെക്കാനിക്/ മോട്ടോർമെക്കാനിക് വെഹിക്കിൾ) അല്ലെങ്കിൽ റ്റി.എച്ച്.എസ് (റ്റൂ&ത്രീ വീലർ മെയിന്റനൻസ്) ആണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: www.cpt.ac.in, 0471-2360391.
ക്ലീനിങ് സ്റ്റാഫ് നിയമനം
ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ കീഴിലെ പാട്യം ചെറുവാഞ്ചേരി ഡെ കെയർ സെന്ററിലേക്ക് ക്ലീനിങ് സ്റ്റാഫിനെ ഒരു വർഷത്തേക്ക് താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത ഏഴാം ക്ലാസ്. എഴുതാനും വായിക്കാനും അറിയണം. താൽപര്യമുള്ളവർ ജനുവരി 20ന് രാവിലെ 10 മണിക്ക് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേമ്പറിൽ വാക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണം. ഫോൺ: 0497 2734343. ഇമെയിൽ: dmhpkannur@gmail.com
കേരള വന ഗവേഷണ സ്ഥാപനത്തിൽ താത്ക്കാലിക ഒഴിവ്
വനഗവേഷണസ്ഥാപനത്തിൽ പ്രൊജക്ട് ഫെല്ലോയുടെ താത്കാലിക ഒഴിവിൽ ലൈഫ് സയൻസ്/ സൂവോളജി/ വൈൽഡ് ലൈഫ് സയൻസ്/ ഇക്കോളജി/ എൻവയോൺമെന്റൽ സയൻസ് എന്നിവയിലൊന്നിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമുള്ളവർക്ക് അവസരം. വനമേഖലകളിലെ വെർടൈബ്രേറ്റ് ഇക്കോളജി ആൻഡ് ബിഹേവിയർ ബന്ധപ്പെട്ട ജോലിയിലുമുള്ള പ്രവർത്തി പരിചയം, വനമേഖലയിലെ ഫീൽഡ് വർക്കിലെ പ്രവർത്തി പരിചയം, ബയോകെമിക്കൽ, മോളിക്യുലാർ ബയോളജി ലബോറട്ടറി ടെക്‌നിക്കുകളിൽ പരിചയം, ബയോ ഇൻഫോർമാറ്റിക്‌സിലെ അറിവ്, ഡാറ്റാ വിശകലനത്തിലെ അറിവ് തുടങ്ങിയവ അഭികാമ്യം. ഉദ്യോഗാർത്ഥി ഉൾ വനമേഖലകളിൽ ജോലി ചെയ്യാൻ തയ്യാറായിരിക്കണം. കാലാവധി 2 വർഷം (06-12-2024 വരെ). ഫെല്ലോഷിപ്പ് പ്രതിമാസം 22000 രൂപ. 01.01.2023 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വർഗക്കാർക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസ് ഇളവ് ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ 16 ന് രാവിലെ 10 ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.
എറണാകുളം ജനറല്‍ ആശുപത്രിയില്‍ കരാര്‍ നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയില്‍, സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കില്‍ പെര്‍ഫ്യൂഷനിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.എസ്.സി പെര്‍ഫ്യൂഷനിസ്റ്റ്, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഉയര്‍ന്ന പ്രായപരിധി 40 വയസ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് ജനുവരി 12-ന് വൈകിട്ട് അഞ്ചിന് മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് പെര്‍ഫ്യൂഷനിസ്റ്റ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. നിശ്ചിത സമയത്തിനു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്നും ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം
Post a Comment