എല്‍.പി ക്ളാസിലെ കുട്ടികളുടെ പഠന നേട്ടങ്ങള്‍ പ്രകടിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഏറ്റവും പ്രധാന പരീക്ഷയാണ് എല്‍.എസ്.എസ്. ലോവര്‍ സെക്കന്‍ഡറി സ്കൂള്‍ സ്കോളര്‍ഷിപ് എക്സാമിനേഷന്‍ എന്നറിയപ്പെടുന്ന ഈ പൊതുപരീക്ഷ നാലാം ക്ളാസിലെ കുട്ടികളെ ഉദ്ദേശിച്ചാണ് നടത്തുന്നത്. എല്‍.എസ്.എസ് നേടിയ കുട്ടിയുടെ പഠനഭാവി മെച്ചമാകുമെന്നതും അടുത്ത സ്കോളര്‍ഷിപ്പുകളെല്ലാം കരസ്ഥമാക്കുന്നതിനായി മത്സരബുദ്ധി ഉണ്ടാകുമെന്നതിനാലും കുട്ടികളെ ഈ പരീക്ഷക്കായി കൃത്യമായ തയാറെടുപ്പുകളുമായാണ് രക്ഷിതാക്കള്‍ ഒരുക്കുന്നത്. എല്‍.എസ്.എസിനായി ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു കൈ സഹായം നല്‍കുകയാണ് ഇവിടെ.
KSTA LSS MODEL EXAM 2024
KSTU LSS MODEL EXAM 2024
KSTA LSS Model examination 2023
Download LSS question & answer key 2022
Download LSS question & answer key 2021
LSS Previous Year Question Papers
LSS Crash course (Online tests)
Model questions and Study notes pdf
LSS Model and Previous Question Papers 2016
LSS Model and Previous Question Papers 2017
LSS Model and Previous Question Papers 2021
LSS Study notes and Question Bank
LSS online test series | എൽ എസ് എസ് പരീക്ഷക്കൊരുങ്ങാം
LSS Exam Study Materials and Question papers
LSS model question papers collection 1
LSS model question papers collection 2
വിഷയങ്ങള്‍
ഭാഷ, പരിസര പഠനം, ഗണിതം എന്നീ വിഷയങ്ങളാണ് പരീക്ഷക്ക് ഉണ്ടാവുക. ഒന്നു മുതല്‍ നാലു വരെ ക്ളാസുകളിലെ പാഠഭാഗങ്ങളിലെ വിവരങ്ങള്‍ക്കപ്പുറം പൊതു കാര്യങ്ങളെക്കുറിച്ചും മത്സരാര്‍ഥികള്‍ നന്നായിഗ്രഹിക്കണം. കുട്ടികള്‍ പഠന പ്രവര്‍ത്തനത്തിനിടെ തയാറാക്കുന്ന ഉല്‍പന്നങ്ങള്‍ ശേഖരിച്ച പോര്‍ട്ട്ഫോളിയോവും മൂല്യ നിര്‍ണയത്തിനു വിധേയമാക്കും.വിലയിരുത്തല്‍
കുട്ടികളുടെ ഉത്തരപ്പുസ്തകത്തെ മൂന്ന് രീതികളിലൂടെ വിലയിരുത്തിയാണ് എല്‍.എസ്.എസിനായി പരിഗണിക്കുന്നത്. ഭാഷ, ഗണിതം, പരിസരപഠനം എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പ്രവര്‍ത്തനാധിഷ്ഠിതമായ ചോദ്യങ്ങളെയാണ് ഒന്നാം ഘട്ടത്തില്‍ വിലയിരുത്തുന്നത്. ചോദ്യങ്ങള്‍ സ്വയം വായിച്ച് സ്വതന്ത്രമായി ഉത്തരങ്ങള്‍ എഴുതാനുള്ള അവസരമാണ് ഇവിടെ കുട്ടികള്‍ക്കു ലഭിക്കുക. രണ്ടു മണിക്കൂറാണ് ഇതിനായി അനുവദിച്ചിട്ടുള്ള സമയം. ഉത്തരങ്ങള്‍ എഴുതാനായി പ്രത്യേകം ഉത്തരക്കടലാസുകള്‍ ലഭിക്കും.മള്‍ട്ടിപ്പ്ള്‍ ചോയ്സ് ചോദ്യങ്ങള്‍
ഭാഷ, ഗണിതം, പരിസരപഠനം എന്നിവയുമായി ബന്ധപ്പെട്ട പൊതു വിജ്ഞാനങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന പരീക്ഷയാണിത്.പോര്‍ട്ട്ഫോളിയോ
പഠന പ്രവര്‍ത്തനത്തിനിടെ കുട്ടികള്‍ തയാറാക്കുന്ന പഠന ഉല്‍പന്നങ്ങളില്‍ നിന്ന് മികച്ചവ കണ്ടെത്തി ഉള്‍ക്കൊള്ളിക്കുന്ന ഫയലാണ് പോര്‍ട്ട്ഫോളിയോ. പോര്‍ട്ട്ഫോളിയോ വിലയിരുത്തി, പിന്നീട് ഇതു സംബന്ധിച്ച അഭിമുഖവും നടത്തിയാണ് ഗ്രേഡ് നല്‍കുന്നത്.ഗ്രേഡുകള്‍ സ്വന്തമാക്കാന്‍
പ്രവര്‍ത്തനാധിഷ്ഠിത ചോദ്യങ്ങള്‍, മള്‍ട്ടിപ്പ്ള്‍ ചോദ്യങ്ങള്‍, പോര്‍ട്ട്ഫോളിയോ എന്നിവയെ വിലയിരുത്തിയാണ് ഓവറോള്‍ ഗ്രേഡ് നല്‍കുന്നത്. ഓവറോള്‍ ഗ്രേഡ് ‘എ’ ആയാല്‍ സ്കോളര്‍ഷിപ് ലഭിക്കും.- മാര്‍ക്ക് 70 ശതമാനത്തിന് മുകളില്‍ എ ഗ്രേഡ്
- മാര്‍ക്ക് 5069 ശതമാനത്തിന് മുകളില്‍ ബി ഗ്രേഡ്
- മാര്‍ക്ക് 50 ശതമാനത്തില്‍ താഴെസി ഗ്രേഡ്
Post a Comment